ad
Deshabhimani

നീന്തൽ ചാമ്പ്യൻഷിപ്

കാഞ്ഞൂരിന് 2 സ്വർണം

swimming championship

നീന്തൽ ചാമ്പൻഷിപ്പിൽ സ്വർണം നേടിയ 
ഡേവിഡ് ജിജോ ജോണും ഇന്ദ്രാണി എം മേനോനും പരിശീലകൻ അനിൽകുമാറിനൊപ്പം

വെബ് ഡെസ്ക്

Published on Jul 22, 2026, 12:47 AM | 1 min read

കാലടി

സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന് അഭിമാനമായി രണ്ട് ചാമ്പ്യൻമാർ. കാഞ്ഞൂർ വൃന്ദാവനം വീട്ടിൽ മുരളി ആരതി ദമ്പതികളുടെ മകൾ ഇന്ദ്രാണി എം മേനോനും, സൽക്കാര കാറ്ററേഴ്സ് ഉടമ ജിജോ ജോണിന്റെയും കാഞ്ഞൂർ സഹകരണ ബാങ്ക് പ്രസിഡന്റ്‌ ആൻസി ജിജോയുടെയും രണ്ടാമത്തെ മകൻ ഡേവിഡുമാണ് ജേതാക്കൾ.


ഗ്രൂപ്പ് 2 വിഭാഗത്തിൽ ഇന്ദ്രാണി എം മേനോൻ 5 സ്വർണവും, ഗ്രൂപ്പ് 3 വിഭാഗത്തിൽ ഡേവിഡ് ജിജോ ജോൺ 3 സ്വർണവും സ്വന്തമാക്കിയാണ് വ്യക്തിഗത ചാന്പ്യൻമാരായത്. ഇരുവരും അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്‌കൂളിലെ വിദ്യാർഥികളാണ്. അനിൽ കുമാറാണ്‌ പരിശീലകൻ. 14 ജില്ലകളിൽനിന്നുള്ള ആദ്യ മൂന്ന് സ്ഥാനക്കാരാണ് സംസ്ഥാനതലത്തിൽ മാറ്റുരച്ചത്. ആഗസ്‌തിൽ ഒഡിഷയിലെ ഭൂവനേശ്വറിൽ നടക്കുന്ന നാഷണൽ ഓപ്പൺ നീന്തൽ ചാസ്യൻഷിപ്പിൽ ഇരുവരും കേരളത്തെ പ്രതിനിധാനംചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home