പെരിയാർ നീന്തിക്കടന്ന് കുടുംബം

ആലുവ പെരിയാർ നീന്തിക്കടന്ന റിജു റോയിയും കുടുംബവും പരിശീലകൻ സജി വാളശേരിക്കൊപ്പം
നെടുമ്പാശേരി
ആലുവ പെരിയാർ കുറുകെ നീന്തിക്കടന്ന് ചെങ്ങമനാടുനിന്നുള്ള കുടുംബം. ചെങ്ങമനാട് സൗത്ത് റസിഡന്റ്‌സ് അസോസിയേഷനിലെ കൂളിയത്ത് റിജു റോയ്, ഭാര്യ സംഗീത, ഇവരുടെ 15 വയസ്സുകാരി റെയ്ഞ്ചൽ ജൂഡി റിജു, 13കാരൻ റിതിക്ക് ജോൺ റിജു, എട്ടുവയസ്സുള്ള ഇളയമകൻ റോയ്സ് ജൂഡ് റിജു എന്നിവരാണ് ആലുവ മണപ്പുറം ദേശം കടവിൽനിന്ന് പെരിയാർ നദി ഒരുകിലോമീറ്ററോളം നീന്തിക്കടന്നത്.
‘ഇനിയൊരു മുങ്ങിമരണം ഉണ്ടാകാതിരിക്കട്ടെ' ക്യാമ്പയിനുമായി ആലുവ വാളശേരി റിവർ സ്വിമ്മിങ് ക്ലബ് സംഘടിപ്പിക്കുന്ന പരിശീലനത്തിൽ പങ്കെടുത്താണ് ഇവർ നേട്ടം കൈവരിച്ചത്. പരിശീലകൻ സജി വാളശേരിയും സുരക്ഷാസംവിധാനങ്ങളുമായി ഇവർക്കൊപ്പം നീന്തി.
വിജയകരമായി നീന്തിയെത്തിയ കുടുംബത്തെ ചെങ്ങമനാട് സഹകരണ ബാങ്ക് പ്രസിഡന്റ് എം കെ അസീസ്, സൗത്ത് റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ അനുമോദിച്ചു. ചെങ്ങമനാട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ എൻഎച്ച്എം പിആർഒ ആണ് സംഗീത.










0 comments