പുതുജീവിതവുമായി സുസ്‌മിത മുംബൈയിലേക്ക് മടങ്ങി

അങ്കമാലി എൽഎഫ് ആശുപത്രിയിലെ ചികിത്സയ്‌ക്കുശേഷം മുംബൈ സ്വദേശിനി സുസ്മിത വീട്ടിലേക്ക് മടങ്ങുമ്പോൾ ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജി പാലയ്ക്കപ്പിള്ളി പൂച്ചെണ്ട് നൽകി യാത്രയാക്കുന്നു
അങ്കമാലി
വിമാനത്താവളത്തിൽ കുഴഞ്ഞുവീണ മുംബൈ സ്വദേശി സുസ്‌മിതയ്‌ക്ക് (58) അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ ശസ്‌ത്രക്രിയയിലൂടെ പുതുജീവൻ. കഴിഞ്ഞമാസം അവസാനമാണ് കേരളം കാണാനും മൂന്നാറിന്റെ പ്രകൃതിഭംഗി ആസ്വദിക്കാനും സുസ്‌മിതയും കുടുംബവും എത്തിയത്.
കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങിയ ഉടനെ തളർന്നുവീണു. സിയാൽ ടെർമിനൽ ഒന്നിലെ മെഡിക്കൽ ടീം എത്തി അരമണിക്കൂറോളം സിപിആർ നൽകി. തുടർന്ന് ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെത്തിച്ചു.
ഹൃദയസ്തംഭനം സ്ഥിരീകരിച്ചതിനാൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
കാർഡിയോ തൊറാസിക് സർജൻ ഡോ. എ കെ റഫീഖ്, ഡോ.അൻവർ സി വർഗീസ്, കാർഡിയോളജി മേധാവി ഡോ. സ്‌റ്റിജി ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. മുംബൈയിലേക്കു മടങ്ങിയ സുസ്‌മിതയെ ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജി പാലയ്‌ക്കാപ്പിള്ളി, ഫാ. വർഗീസ് പൊന്തേംപിള്ളി എന്നിവരുടെയും ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും നേതൃത്വത്തിൽ പൂച്ചെണ്ട് നൽകി യാത്രയാക്കി.










0 comments