ad
Deshabhimani

നെഞ്ചിൽ തുളഞ്ഞുകയറിയ കത്രിക ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു ​

യുവാവിന്റെ നെഞ്ചിൽ കത്രിക 
തുളഞ്ഞുകയറിയ നിലയിൽ
വെബ് ഡെസ്ക്

Published on Sep 17, 2026, 02:28 AM | 1 min read

കോഴിക്കോട് നെഞ്ചിൽ കത്രിക തുളച്ചുകയറിയയാളെ അടിയന്തര ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി. സംഘർഷത്തിനിടെ മുപ്പതുകാരന്റെ നെഞ്ചിൽ തുളച്ചുകയറിയ കത്രിക ഗവ. മെഡിക്കൽ കോളേജിൽ രണ്ടര മണിക്കൂർ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. വലതു നെഞ്ചിലെ അഞ്ചാമത്തെ വാരിയെല്ലിന്റെ ഇടയിലൂടെയാണ് 3 × 3 സെന്റീമീറ്റർ മുറിവുണ്ടാക്കിയാണ് കത്രിക ഉള്ളിലേക്ക് കടന്നത്. കത്രിക ആഴ്ന്നിറങ്ങി കരളിനും ആമാശയത്തിനും മുറിവേറ്റിരുന്നു. കത്രിക പുറത്തെടുക്കുകയും കരളിനും ആമാശയത്തിനുമേറ്റ മുറിവുകൾ തുന്നി ആന്തരിക രക്തസ്രാവം പൂർണമായും തടയുകയുംചെയ്തു. ഡോ. ശ്രീജയൻ, ഡോ. രാജൻ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്‌ത്രക്രിയ. ഡോക്ടർമാരായ അബ്ദുൾ ബാസിത്, അലക, സോനു, കീർത്തി എന്നിവരും സംഘത്തിലുണ്ടായി. രോഗി സുഖംപ്രാപിച്ചുവരുന്നതായി ഡോക്ടർമാർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home