print edition ഇന്ത്യ– പാക് കപ്പലുകൾ മുഖാമുഖം

ന്യൂഡൽഹി: അറബിക്കടലിന്റെ വടക്കൻ മേഖലയിൽ ഇന്ത്യൻ യുദ്ധക്കപ്പലുമായി കൂട്ടിയിടിക്കുംവിധം പാകിസ്ഥാൻ നാവിക സേനയുടെ കപ്പൽ എത്തിയതിൽ വിദേശ മന്ത്രാലയം പ്രതിഷേധിച്ചു. ഇന്ത്യയിലെ പാക് ഹൈകമീഷന്‍ ഉദ്യോഗസ്ഥന്‍ സാദ് അഹമ്മദ് വറെയ്‌ച്ചിനെ വിളിച്ചുവരുത്തിയാണ് വിദേശ മന്ത്രാലയം പ്രതിഷേധമറിയിച്ചത്.
ചൊവ്വ വൈകിട്ട് വടക്കൻ അറബിക്കടലിൽ പതിവ് നിരീക്ഷണദൗത്യത്തിലായിരുന്ന ഇന്ത്യൻ യുദ്ധക്കപ്പലിന് നേരെയാണ് പാക് നാവികസേനയുടെ കപ്പൽ അമിത വേഗത്തിലെത്തിയത്. ചെറുതായി കൂട്ടിയിടിച്ചതായാണ് റിപ്പോർട്ടുകൾ.










0 comments