ഓടയിൽ വീണ് യുവാവിന്റെ വാരിയെല്ലുകൾ തകർന്നു

നാദാപുരം–തലശേരി റോഡിൽ ചേറ്റുവെട്ടിയിൽ യുവാവ് ഓവുചാലിൽ വീണ സ്ഥലം സ്ലാബിടാതെ കിടക്കുന്നു
നാദാപുരം നാദാപുരത്ത് ഓടയിൽ വീണ് യുവാവിന്റെ ഏഴ് വാരിയെല്ലുകൾ പൊട്ടി. പാനൂർ സ്വദേശി തനിച്ചിന്റെവിട നദീറി (29)നാണ് ഗുരുതരമായി പരിക്കേറ്റത്. ഉടൻ സുഹൃത്തുക്കൾ ചേർന്ന് നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വ രാത്രി 8.15 ഓടെയായിരുന്നു അപകടം. നാദാപുരം–തലശേരി റോഡിൽ ചേറ്റുവട്ടിയിൽ വാഹനം പാർക്ക് ചെയ്ത് സമീപത്തെ കടയിൽ ഭക്ഷണം കഴിക്കാൻ പോകുന്നതിനിടയിലാണ് ഓടയിൽ വീണത്. ഓട കോൺക്രീറ്റ് സ്ലാബിട്ട് മൂടാത്തതാണ് അപകടത്തിനിടയാക്കിയത്. പ്രവാസിയായ നദീർ അടുത്തിടെയാണ് നാട്ടിലെത്തിയത്. ദുബായിൽ സൂപ്പർ മാർക്കറ്റിൽ ജോലിചെയ്യുകയാണ്. ലീവ് കഴിഞ്ഞ് മടങ്ങാൻ ഇരിക്കെയാണ് അപകടം. നദീർ നാദാപുരം പൊലീസിൽ പരാതി നൽകി.










0 comments