ad
Deshabhimani

വ്ലോഗർമാരിലൂടെ വാട്ടർ മെട്രോ ബ്രിക്സ് രാജ്യങ്ങളിൽ

water metro

ബ്രിക്സ് രാജ്യങ്ങളിലെ വ്ലോഗർമാർ കൊച്ചി വാട്ടർ മെട്രോയിൽ

വെബ് ഡെസ്ക്

Published on Sep 17, 2026, 02:37 AM | 1 min read

കൊച്ചി


വാട്ടർ മെട്രോയെയും കൊച്ചിയുടെ കായൽ സൗന്ദര്യത്തെയും ലൈവായി ബ്രിക്സ് രാജ്യങ്ങളിൽ എത്തിച്ച് വ്ലോഗർമാർ.19 ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്‌സ്, കണ്ടന്റ്‌ ക്രിയേറ്റഴ്‌സ് തുടങ്ങിയവരാണ് മട്ടാഞ്ചേരിയിൽനിന്ന് ഹൈക്കോർട്ട് ടെർമിനലിലേക്ക് കൊച്ചി വാട്ടർ മെട്രോയിൽ 45 മിനിട്ട് യാത്ര ചെയ്തത്. ​


ഏഷ്യയിലെ തന്നെ ആദ്യത്തെ ഇന്റഗ്രേറ്റഡ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റമായ കൊച്ചി വാട്ടർ മെട്രോയുടെ പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ഹൈബ്രിഡ് ബോട്ട് യാത്ര വിദേശ പ്രതിനിധികൾക്ക്‌ വലിയ ആവേശമായി. ബോട്ടിനുള്ളിലിരുന്ന് കണ്ടാലും മതിവരാത്ത കൊച്ചിയുടെ കാഴ്ചകൾ ക്യാമറകളിൽ പകർത്തി. ദശലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള അവരിൽ ചിലർ വാട്ടർ മെട്രോയെ ലോകത്തിന് ലൈവായി പകർന്നു.


ബലറൂസ്, ബൊളിവിയ, ബ്രസീൽ, ചൈന, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാൻ, ഖസാക്കിസ്ഥാൻ, മലേഷ്യ, നൈജീരിയ, റഷ്യ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, തായ്‌ലൻഡ്, യുഎഇ, ഉഗാണ്ട, ഉസ്ബെക്കിസ്ഥാൻ, വിയ്റ്റനാം എന്നിവിടങ്ങളിൽ നിന്നുള്ള 35 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അതിഥികളായാണ് ഇവർ ഇന്ത്യയിലെത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home