ad
Deshabhimani

സ്കൂൾ കായികമേള: ഫെൻസിങ്ങിൽ 
ഏലൂർ ഗവ.എച്ച്‌എസ്‌എസിന്‌ നേട്ടം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 17, 2026, 02:39 AM | 1 min read

കളമശേരി


കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ കായിക മേള – ഫെൻസിങ് ഇനങ്ങളിൽ ഏലൂർ ഗവ.എച്ച്‌എസ്‌എസിന്‌ നേട്ടം. സീനിയർ വിഭാഗം ഫോയിലിൽ വ്യക്തിഗത ഇനത്തിൽ പുനീത് വെങ്കലം നേടി ദേശീയ മത്സരത്തിന് അവസരമുറപ്പിച്ചു.


സീനിയർ വിഭാഗം ഫോയിൽ ടീം ഇനത്തിൽ പുനീത്, ഫഹദ് എന്നിവർ വെള്ളിയും നേടി. സീനിയർ എപ്പേ ടീം വിഭാഗത്തിൽ വിഷ്ണു, ആകാശ് എന്നിവർ വെങ്കലം നേടി. ജൂനിയർ വിഭാഗം സേബർ ടീം ഇനത്തിൽ സ്റ്റൈൻ, സൂര്യദേവ് എന്നിവരും ജൂനിയർ ഗേൾസ് ഫോയിൽ വിഭാഗത്തിൽ ഷിനിത, രേണുക എന്നിവരും വെങ്കലം നേടി.


ജൂനിയർ ബോയ്സ് വിഭാഗം എപ്പേ ഇനത്തിൽ അഭിനീത്, ആന്റൺ എന്നിവർ വെങ്കലം നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home