അകവൂർ സ്‌കൂളിൽ ‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി തുടങ്ങി

അകവൂർ പ്രൈമറി സ്‌കൂളിൽ ‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി തിരുവൈരാണിക്കുളം സഹകരണ ബാങ്ക് പ്രസിഡന്റ് ടി ഒ ജോൺസൺ ഉദ്ഘാടനം ചെയ്യുന്നു
കാലടി
തിരുവൈരാണിക്കുളം അകവൂർ പ്രൈമറി സ്‌കൂളിലും കേരളവർമ സംസ്‌കൃത അപ്പർ പ്രൈമറി സ്‌കൂളിലും ‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി തുടങ്ങി. തിരുവൈരാണിക്കുളം സഹകരണ ബാങ്ക് പ്രസിഡന്റ് ടി ഒ ജോൺസൺ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ പി യു രാധാകൃഷ്ണൻ അധ്യക്ഷനായി.
തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്‌റ്റ് സെക്രട്ടറി എ എൻ മോഹനൻ, ക്ഷേത്ര ട്രസ്റ്റ് അംഗം എം എസ് അശോകൻ, കേരളവർമ സംസ്‌കൃത അപ്പർ പ്രൈമറി സ്‌കൂൾ പ്രധാനാധ്യാപിക ബിന്ദു പി നായർ, സിപിഐ എം ശ്രീമൂലനഗരം ലോക്കൽ കമ്മിറ്റി അംഗം പി മനോഹരൻ, കെ ജി ശ്രീകുമാർ, സ്മിത കെ നായർ, കെ ഡി ജോസഫ് എന്നിവർ സംസാരിച്ചു









0 comments