ദേശീയ പഠനനേട്ട സർവേയിൽ സംസ്ഥാനത്ത്‌ ഒന്നാമത്‌

ജില്ലയ്ക്ക് പൊൻതിളക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖിക

Published on Jul 06, 2025, 12:44 AM | 1 min read


കൊച്ചി

രാജ്യത്തെ വിദ്യാഭ്യാസനിലവാരം പരിശോധിക്കുന്ന വിദ്യാർഥികളുടെ പഠനനേട്ട സർവേയിൽ (നാസ്‌) സംസ്ഥാനത്ത്‌ എറണാകുളം ജില്ല ഒന്നാമത്‌. രാജ്യത്ത്‌ രണ്ടാംസ്ഥാനം നേടി കേരളം മികച്ച നേട്ടം സ്വന്തമാക്കിയിരുന്നു.


ഭാഷ, ഗണിതം, ശാസ്‌ത്രം, സാമൂഹ്യശാസ്‌ത്രം വിഷയങ്ങളിൽ മൂന്ന്‌, ആറ്‌, ഒമ്പത്‌ ക്ലാസുകളിലെ വിദ്യാർഥികളുടെ പഠനനിലവാരം അടിസ്ഥാനമാക്കിയായിരുന്നു സർവേ. ഇതിൽ സംസ്ഥാനത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 14 ജില്ലകളിൽ മൂന്നു ക്ലാസുകളിലെയും പഠനനിലവാരത്തിൽ ഒന്നാമതെത്തിയാണ്‌ ജില്ലയുടെ നേട്ടം. പാഠ്യവിഷയങ്ങളിൽ എറണാകുളത്തിന്റെ പ്രകടനം സംസ്ഥാന ശരാശരിക്കും മുകളിലാണെന്ന്‌ റിപ്പോർട്ട്‌ വ്യക്തമാക്കുന്നു.


ജില്ലാതലത്തിൽ 131 സ്കൂളുകളിൽനിന്ന്‌ 3360 വിദ്യാർഥികൾ സർവേയിൽ പങ്കെടുത്തു. മൂന്നാംക്ലാസിലെ 1009 കുട്ടികളും ആറാംക്ലാസിലെ 1023 പേരും ഒമ്പതിലെ 1328 വിദ്യാർഥികളുമാണ്‌ പങ്കെടുത്തത്‌. 470 അധ്യാപകർ പഠനപിന്തുണ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി. ജില്ലയിൽ പെൺകുട്ടികളാണ്‌ പഠനനിലവാരത്തിൽ മുന്നിലെന്നും സർവേ വ്യക്തമാക്കുന്നു.


പൊതുവിദ്യാഭ്യാസവകുപ്പിനൊപ്പം ഡയറ്റ്, സമഗ്രശിക്ഷാ കേരള (എസ്‌എസ്‌കെ) തുടങ്ങിയ വിദ്യാഭ്യാസ ഏജൻസികളുടെ കൂട്ടായ പ്രവർത്തനമാണ് മികച്ച നേട്ടത്തിലേക്ക് ജില്ലയെ എത്തിച്ചതെന്ന് എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോ–-ഓർഡിനേറ്റർ ഇൻ ചാർജ് ജോസഫ് വർഗീസ്, നാസ്‌ ചുമതലവഹിച്ച ജില്ലാ പ്രോഗ്രാം ഓഫീസർ ദീപാദേവി എന്നിവർ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home