ad
Deshabhimani

സൂപ്പർ ലീഗ് കേരള

ആവേശക്കടലിൽ കൊച്ചി

Super League Kerala

കലൂർ അന്താരാഷ്‌ട്ര സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ മലപ്പുറം എഫ്സിയെ 
തോൽപ്പിച്ച ഫോഴ്‌സ കൊച്ചി എഫ്സിയുടെ ആഹ്ലാദം

വെബ് ഡെസ്ക്

Published on Sep 28, 2026, 02:52 AM | 1 min read

കൊച്ചി


സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിൽ ഫോഴ്സ കൊച്ചിക്ക് ആവേശത്തുടക്കം. മധുരപ്രതികാരത്തോടെ ആരാധകർക്കായി കൊച്ചി സമ്മാനിച്ചത് മലപ്പുറത്തിനെതിരായ മിന്നും ജയം. കലൂർ ജവാഹർലാൽ നെഹ്റു അന്താരാഷ്‌ട്ര സ്റ്റേഡിയത്തിൽ ആവേശം അവസാനനിമിഷംവരെ നീണ്ട പോരാട്ടത്തിൽ മലപ്പുറം എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് കൊച്ചി കീഴടക്കിയത്.


ഗോൾരഹിത സമനിലയിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ച മത്സരത്തിൽ 93–-ാം മിനിറ്റിലായിരുന്നു കൊച്ചിയുടെ വിജയഗോൾ. പകരക്കാരനായി ഇറങ്ങിയ രാഹുൽ രാജു നിർണായകസമയത്ത് വലകുലുക്കി കൊച്ചിയുടെ വിജയശിൽപ്പിയായി. മലപ്പുറത്തിന്റെ മുന്നേറ്റങ്ങളും കൊച്ചിയുടെ പ്രത്യാക്രമണങ്ങളും മത്സരത്തിന് ചൂടേകി. ഹർഷൽ റഹ്മാനെ വീഴ്ത്തിയതിന് മലപ്പുറത്തിന്റെ മൊഹമ്മദ് സലിം മഞ്ഞക്കാർഡ് കണ്ടു.


അവസാന മിനിറ്റുകളിൽ മലപ്പുറം കൊച്ചിയുടെ ഗോൾമുഖത്ത് നിരന്തരം സമ്മർദം ചെലുത്തിയെങ്കിലും കൊച്ചി പ്രതിരോധിച്ചു. മലപ്പുറത്തിന്റെ ഓരോ മുന്നേറ്റത്തിനും പ്രതിരോധനിര മതിലായി മാറി. അതിനിടെയാണ് രാഹുൽ രാജുവിന്റെ ഗോൾ പിറന്നത്. സ്റ്റേഡിയത്തിൽ ആവേശം അണപൊട്ടിയപ്പോൾ മലപ്പുറത്തിന് തിരിച്ചുവരാൻ സമയം ബാക്കിയുണ്ടായിരുന്നില്ല. ഒക്ടോബർ ഒന്നിന് തൃശൂർ മാജിക് എഫ്സിയുമായാണ് ഫോഴ്സയുടെ അടുത്ത പോരാട്ടം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home