ad
Deshabhimani

കെഎസ്ഇബി വർക്കർക്ക് 
സൂര്യാതപമേറ്റു

Sunburned

കെ എൻ അരുൺകുമാറിന്റെ 
തോളിൽ സൂര്യാതപമേറ്റ നിലയിൽ

വെബ് ഡെസ്ക്

Published on Apr 26, 2026, 02:06 AM | 1 min read

മൂവാറ്റുപുഴ


വൈദ്യുതിലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ജോലിക്കാരന് സൂര്യാതപമേറ്റു. കെഎസ്ഇബി മൂവാറ്റുപുഴ നമ്പർ ഒന്ന് സെക്ഷനിലെ വർക്കർ കെ എൻ അരുൺകുമാറിനാണ് വലതുതോളിൽ പൊള്ളലേറ്റത്.


മൂവാറ്റുപുഴ പെരുമ്പല്ലൂരിൽ ജോലിക്കിടെ കഴിഞ്ഞദിവസം പകൽ ഒന്നരയോടെയാണ് സംഭവം. വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് തോളിൽ പുകച്ചിൽ അനുഭവപ്പെട്ടത്. പൊള്ളലുണ്ടായതുപോലെ കണ്ടതിനാൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home