ad
Deshabhimani

ചരിത്രം തിരുത്തി മെസിക്ക് എംബാപ്പെയുടെ കിടിലൻ ചാലഞ്ച്; റെക്കോര്‍ഡ് തിരിച്ചു പിടിക്കുമോ? ഫൈനലിലേക്ക് മണിക്കൂറുകൾ മാത്രം

Kylian Mbappé Lionel Messi
വെബ് ഡെസ്ക്

Published on Jul 19, 2026, 12:12 PM | 3 min read

മിയാമി ഗാർഡൻസ്: ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ പുതിയ റെക്കോർഡ് കുറിച്ച് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം എന്ന റെക്കോർഡാണ് എംബാപ്പെ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ നേടിയ ഇരട്ട ഗോളുകളോടെ എംബാപ്പെയുടെ ആകെ ലോകകപ്പ് ഗോളുകളുടെ എണ്ണം 22 ആയി ഉയർന്നു. 21 ഗോളുകൾ നേടിയിട്ടുള്ള അർജന്റീനൻ ഇതിഹാസം ലയണൽ മെസിയുടെ റെക്കോർഡ് 27 കാരനായ എംബാപ്പെ വിസ്മയകരമായി മറികടന്നു.


ടൂർണമെന്റിലെ മികച്ച സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് റേസിലും എംബാപ്പെ തന്നെയാണ് നിലവിൽ മുന്നിൽ. 10 ഗോളുകളാണ് ഈ ലോകകപ്പിൽ താരം ഇതുവരെ അടിച്ചുകൂട്ടിയത്. തൊട്ടുപിന്നിലുള്ള ലയണൽ മെസിയെക്കാൾ രണ്ട് ഗോളുകൾക്ക് മുന്നിലാണ് ഇപ്പോൾ എംബാപ്പെ. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്നവരുടെ പട്ടികയിൽ ചരിത്രത്തിലെ മൂന്നാമത്തെ ഉയർന്ന റെക്കോർഡിനൊപ്പവും ഈ കളിയിലൂടെ എംബാപ്പെ എത്തിയിട്ടുണ്ട്.


തിങ്കളാഴ്ച പുലര്‍ച്ചെ ലോക കപ്പ് ഫുട്ബോൾ ഫൈനലിൽ സ്പെയിനുമായി അര്‍ജന്റീന കൊമ്പുകോര്‍ക്കുമ്പോൾ എംബാപെ ഭേദിച്ച ഈ മൂന്ന് റെക്കോഡുകളുടെ കിടിലൻ ചാലഞ്ചുകളും മെസിയുടെ ചലനങ്ങളിൽ ആവേശം നിറയ്ക്കും. ഇരുവരുടെയും ആരാധകര്‍ക്കും ഇത് കടുത്ത നെഞ്ചിടിപ്പാകും. എളുപ്പമാകുമോ ഈ വെല്ലുവിളികൾ മറികടക്കുക എന്ന് പ്രവചിക്കാൻ കഴിയില്ല. ഫുട്ബോൾ വിസ്മയങ്ങളുടെയും അപ്രവചനീയതകളുടെയും പടയോട്ട രംഗം കൂടിയാണ്.


അനായാസം ചിരിച്ചുകൊണ്ട്

റെക്കോര്‍ഡ് ഗോളുകൾ


ഞായറാഴ്ച പുലര്‍ച്ചെ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഫ്രാൻസ് 4-0 ന് പിന്നിൽ നിൽക്കുമ്പോഴായിരുന്നു എംബാപ്പെയുടെ തകർപ്പൻ തിരിച്ചുവരവ്. മത്സരത്തിന്റെ 48-ാം മിനിറ്റിൽ ഇംഗ്ലണ്ട് ഗോൾകീപ്പർ ഡീൻ ഹെൻഡേഴ്സണെ കാഴ്ചക്കാരനാക്കി എംബാപ്പെ ഫ്രാൻസിന്റെ ആദ്യ ഗോൾ നേടി. തുടർന്ന് 66-ാം മിനിറ്റിൽ ബോക്സിന് ഉള്ളിൽ നിന്ന് തൊടുത്ത മനോഹരമായ ഒരു ഇടങ്കാലൻ ഷോട്ടിലൂടെ താരം തന്റെ രണ്ടാമത്തെ ഗോളും കുറിച്ചു.


ഇതോടെയാണ് ഞായറാഴ്ച പുലര്‍ച്ചെ മെസ്സിയുടെ 21 ഗോളുകൾ എന്ന റെക്കോർഡ് തകർക്കപ്പെട്ടത്. എംബാപ്പെയുടെ മിടുക്കിൽ ഫ്രാൻസ് സ്കോർ 4-3 ലേക്ക് ഉയർത്തി മത്സരം ആവേശകരമാക്കി. കളിയുടെ തുടക്കത്തിൽ പരുങ്ങിപ്പോയ ഫ്രാൻസ് അങ്ങിനെ പരാജയത്തിലും ആരാധക ലോകത്തിന്റെയും മാനം കാത്തു. എന്നാൽ, എംബാപ്പെയുടെ ഈ വ്യക്തിഗത നേട്ടത്തിനും ഫ്രാൻസിനെ രക്ഷിക്കാനായില്ല. രണ്ടിനെതിരെ ആറ് ഗോളുകൾക്ക് (6-4) ഇംഗ്ലണ്ട് മത്സരത്തിൽ വിജയം സ്വന്തമാക്കി.


ഒരു ചരിത്രം കൂടി പിറന്നു


മത്സരത്തിൽ രണ്ട് ഗോളുകൾക്ക് വഴിയൊരുക്കിയ ഫ്രഞ്ച് താരം മൈക്കൽ ഒലീസെയും പുതിയ ചരിത്രം കുറിച്ചു. ഈ ലോകകപ്പിൽ ആകെ 7 അസിസ്റ്റുകൾ നൽകിയ ഒലീസെ, 1970-ൽ ബ്രസീൽ ഇതിഹാസം പെലെ സ്ഥാപിച്ച 6 അസിസ്റ്റുകളുടെ റെക്കോർഡാണ് തകർത്തത്. പെലെ സ്ഥാപിച്ച ചരിത്ര റെക്കോർഡ് 56 വർഷങ്ങൾക്ക് ശേഷമാണ് 7 അസിസ്റ്റുകളോടെ മൈക്കൽ ഒലീസെ മറികടന്നത്. ഒരു സിംഗിൾ ലോകകപ്പ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകുന്ന താരം എന്ന പദവി ഇനി ഒലീസെയ്ക്ക് സ്വന്തമാണ്.


എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ ആകുന്നതിനേക്കാൾ നാളത്തെ ഫൈനൽ ഫൈനൽ കളിക്കാനായിരുന്നു ഞാൻ ആഗ്രഹിച്ചത്. വ്യക്തിപരമായ ഇത്തരം നേട്ടങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കാൻ മികച്ചതാണെങ്കിലും, ഇപ്പോൾ എന്റെ മനസ്സിലുള്ളത് അതല്ല- കിലിയൻ എംബാപ്പെ ഫോക്സ് സ്പോർട്സിനോട് പ്രതികരിച്ചത്


മെസിക്ക് മുന്നിലുള്ളത്

എംബാപെയുടെ ടീമിനെ തകര്‍ത്ത സംഘം


സെമിഫൈനലിൽ സ്പെയിനിനോട് പരാജയപ്പെട്ടതോടെയാണ് ഫ്രാൻസിന് തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനൽ എന്ന സ്വപ്നം നഷ്ടമായത്. നാല് വർഷം മുൻപ് ഖത്തറിൽ നടന്ന ലോകകപ്പിൽ 8 ഗോളുകൾ നേടി എംബാപ്പെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിരുന്നു. എന്നാൽ അന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ മെസിയുടെ അർജന്റീനയോട് ഫ്രാൻസ് പരാജയപ്പെടുകയായിരുന്നു. ഇത്തവണ സെമിഫൈനലിൽ പിന്തള്ളപ്പെട്ടപ്പോഴും മെസിക്ക് ഒരു കിടിലൻ ചെക് നൽകിയിരിക്കയാണ്.


me


മെസിക്ക് രണ്ട് ഗോള്‍ നേടിയാല്‍ മാത്രം എംബപെയെ മറികടക്കാന്‍ സാധിക്കില്ല. ഗോളിനൊപ്പം ഗോളടിക്കാന്‍ സഹായിക്കുകയും ചെയ്താലോ ഗോള്‍ഡന്‍ ബൂട്ട് മെസിയിലേക്ക് എത്തുകയുള്ളൂ.

ഞായറാഴ്ച നടക്കുന്ന ഫൈനലിൽ അർജന്റീന സ്പെയിനെ നേരിടുമ്പോൾ മെസ്സി എംബാപ്പെയെ മറികടന്നില്ലെങ്കിൽ, ലോകകപ്പ് ചരിത്രത്തിൽ രണ്ട് തവണ ഗോൾഡൻ ബൂട്ട് നേടുന്ന ആദ്യ താരം എന്ന റെക്കോർഡ് എംബാപ്പെയ്ക്ക് സ്വന്തമാകും. നാല് വർഷം മുൻപ് ഖത്തർ ലോകകപ്പിലും 8 ഗോളുകളോടെ എംബാപ്പെ ഗോൾഡൻ ബൂട്ട് നേടിയിരുന്നു.

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ചരിത്രത്തിലെ മൂന്നാമത്തെ ഉയർന്ന റെക്കോർഡിനൊപ്പവും 10 ഗോളുകൾ നേടുക വഴി എംബാപ്പെ എത്തി. 1970-ൽ 10 ഗോളുകൾ നേടിയ ഗെർഡ് മുള്ളറുടെ റെക്കോർഡിനൊപ്പമാണ് താരം എത്തിയത്. ഈ പട്ടികയിൽ ജസ്റ്റ് ഫോണ്ടെയ്ൻ (13 ഗോളുകൾ), സാൻഡോർ കോച്ചിസ് (11 ഗോളുകൾ) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home