Deshabhimani

കാലടി പ്ലാന്റേഷൻ

സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ മന്ത്രിമാർക്ക് നിവേദനം നൽകി

Submitted a representation
വെബ് ഡെസ്ക്

Published on Oct 29, 2026, 01:16 AM | 1 min read

കാലടി


കാലടി പ്ലാന്റേഷൻ കോർപറേഷന്റെ നിലനിൽപ്പ് അപകടത്തിലാക്കുന്ന ആനത്താര വിഷയത്തിലടക്കം വനംവകുപ്പിന്റെ അശാസ്ത്രീയ മാപ്പിങ്‌ ഇടപെടലുകൾ നിർത്തിവയ്ക്കണമെന്നും തൊഴിലാളികളുടെ തൊഴിലും സ്ഥാപനത്തിന്റെ നിലനിൽപ്പും സംരക്ഷിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ട്‌ മന്ത്രിമാർക്ക് പ്ലാന്റേഷൻ കോർപറേഷനിലെ സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ നിവേദനം നൽകി.


വനംമന്ത്രി ഷിബു ബേബി ജോൺ, മന്ത്രിമാരായ ടി സിദ്ദിഖ്, റോജി എം ജോൺ എന്നിവർക്ക് മുൻ എംഎൽഎ പി ജെ ജോയിയുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.


കാലടി പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജനറൽ സെക്രട്ടറി പി വി രമേശൻ, കാലടി പ്ലാന്റേഷൻ തൊഴിലാളി യൂണിയൻ (ഐഎൻടിയുസി) ജനറൽ സെക്രട്ടറി ഷൈജോ പറമ്പി, കാലടി പ്ലാന്റേഷൻ വർക്കേഴ്സ് അസോസിയേഷൻ (എഐടിയുസി) ജനറൽ സെക്രട്ടറി എം മുകേഷ്, പ്ലാന്റേഷൻ കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ (ഐഎൻടിയുസി) ജനറൽ സെക്രട്ടറി പി എ ബെന്നി, കേരള പ്ലാന്റേഷൻ കോർപറേഷൻ എംപ്ലോയീസ് യൂണിയൻ (സിഐടിയു) ഗ്രൂപ്പ് സെക്രട്ടറി കെ ജെ വിൽസൺ, കേരള പ്ലാന്റേഷൻ സ്റ്റാഫ് അസോസിയേഷൻ (എഐടിയുസി) ഗ്രൂപ്പ് സെക്രട്ടറി ജി ഷിബു തുടങ്ങിയവർ ചേർന്നാണ് നിവേദനം നൽകിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home