മുഖ്യമന്ത്രിക്ക് നിവേദനം നൽകി
പ്രവാസികൾ നോർക്കയുടെ ഇടപെടൽ ശക്തമാക്കണം

യുണൈറ്റഡ് പിആര്‍ഒ അസോസിയേഷന്‍ മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നല്‍കുന്നു
മട്ടാഞ്ചേരി
യുഎഇയിലെ മലയാളി പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും അവരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനും നോർക്കയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് പിആര്‍ഒ അസോസിയേഷൻ മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നൽകി.
അസോസിയേഷൻ പ്രസിഡന്റ് സലീം ഇട്ടമ്മൽ യൂസഫ്, ജനറൽ സെക്രട്ടറി അജിത്ത് ഇബ്രാഹിം, ഓർഗനൈസിങ് സെക്രട്ടറി മുജീബ് റഹ്‌മാൻ മപ്പാട്ടുകര എന്നിവർ മുഖ്യമന്ത്രിയെ നേരിൽക്കണ്ടാണ് നിവേദനം സമർപ്പിച്ചത്. നിവേദനത്തിൽ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി ഭാരവാഹികൾ പറഞ്ഞു.
ഇൻഷുറൻസ് പ്രീമിയം വർധന പുനഃപരിശോധിക്കുക, ഇൻഷുറൻസ് പരിരക്ഷയും ആനുകൂല്യങ്ങളും കൂടുതൽ സുതാര്യമാക്കുക, ക്ലെയിം നടപടികൾ ലളിതമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.







0 comments