Deshabhimani

വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കായികമേള

കോലഞ്ചേരി സെന്റ്‌ പീറ്റേഴ്സ് 
എച്ച്എസ്എസ് ചാന്പ്യൻമാർ

Sub-district School Sports Meet

ഉപജില്ലാ സ്കൂൾ കായികമേളയിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ‌ചാന്പ്യന്മാരായ 
കോലഞ്ചേരി സെന്റ്‌ പീറ്റേഴ്സ്‌ എച്ച്എസ്എസ്

വെബ് ഡെസ്ക്

Published on Oct 09, 2026, 12:58 AM | 1 min read

കോലഞ്ചേരി


വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കായികമേളയിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ കോലഞ്ചേരി സെന്റ്‌ പീറ്റേഴ്സ് എച്ച്എസ്എസ് ചാന്പ്യന്മാരായി. സബ് ജൂനിയർ വിഭാഗത്തിൽ കടയിരുപ്പ് ഗവ. എച്ച്എസ്എസ് ആണ് ജേതാക്കൾ. സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ ഞാറള്ളൂർ ബേത്ലഹം എച്ച്എസിനു രണ്ടാംസ്ഥാനം ലഭിച്ചു.


സീനിയർ വിഭാഗത്തിൽ കടയിരുപ്പ് ഗവ. എച്ച്എസ്എസിനാണ് രണ്ടാംസ്‌ഥാനം. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സിലെ ജ്വാല പ്രസാദ്, ബെൻ സാജു, അർജുൻ അജയൻ, ജൊഹാൻ സജി, ഗൗതം കൃഷ്ണ, എലിസബത്ത് ഡാർലി എന്നിവരും കടയിരുപ്പ് ഗവ. എച്ച്എസിലെ ബ്ലെസി ബിനോയ്, കിഴക്കമ്പലം സെന്റ് ജോസഫ് എച്ച്എസ്എസിലെ ജസ്‌റ്റോ ജോൺ സുബാൽ, മോറക്കാല സെന്റ് മേരീസ് എച്ച്എസ്എസിലെ പ്രജ്വൽ പ്രസാദ്, പുത്തൻകുരിശ് എംജിഎം എച്ച്എസിലെ എം നിരുപമ എന്നിവരും വ്യക്തിഗത ചാന്പ്യന്മാരായി.


സമാപന സമ്മേളനത്തിൽ വി പി സജീന്ദ്രൻ എംഎൽഎ ട്രോഫികൾ വിതരണം ചെയ്തു. ജില്ലാപഞ്ചായത്ത് അംഗങ്ങളായ ജൂബിൾ ജോർജ്, ടി എസ് സുമയ്യ, എഇഒ പി ആർ മേഖല, അനിയൻ പി ജോൺ, കെ എ നൂർജ, ശ്രീജിത് എം ഭാസ്‌കരൻ, എൽദോ വർഗീസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home