ad
Deshabhimani

പഠനോപകരണങ്ങൾ നൽകി

study materials

ഡിവൈഎഫ്ഐ നൽകിയ പഠനോപകരണങ്ങൾ അയ്യമ്പുഴ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ആതിര സന്ദീപ് അധ്യാപകർക്ക്‌ കൈമാറുന്നു

വെബ് ഡെസ്ക്

Published on Jun 05, 2026, 12:58 AM | 1 min read

കാലടി


പത്താംവർഷവും ചുള്ളി ഗവ. സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങളുമായി ഡിവൈഎഫ്ഐ അയ്യമ്പുഴ മേഖലാ കമ്മിറ്റി. പഠനോപകരണങ്ങൾ അയ്യമ്പുഴ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ആതിര സന്ദീപ് അധ്യാപകർക്ക് കൈമാറി. ഡിവൈഎഫ്ഐ അയ്യമ്പുഴ മേഖലാ സെക്രട്ടറി അരുൺ ഷാജി, സ്കൂൾ പിടിഎ പ്രസിഡന്റ്‌ കെ പി സജി, ആതിര രതീഷ് എന്നിവർ സംസാരിച്ചു.


എസ്എഫ്ഐ അങ്കമാലി ഏരിയ കമ്മിറ്റി അയ്യമ്പുഴ പഞ്ചായത്തിലുള്ള കണ്ണിമംഗലം ഗുരുദേവൻ എൽപി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ നൽകി. സിപിഐ എം അങ്കമാലി ഏരിയ സെക്രട്ടറി കെ പി റെജീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ പി യു ജോമോൻ, എസ്എഫ്ഐ അങ്കമാലി ഏരിയ സെക്രട്ടറി പി എം അശ്വന്ത്, പ്രസിഡന്റ്‌ ജെ അരവിന്ദ്, പ്രധാനാധ്യാപിക ശ്രീജ എന്നിവർ സംസാരിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home