ad
Deshabhimani

നാട്ടുകാർക്ക് ഭീഷണിയായി തെരുവുനായകൾ

stray dogs

തലപ്പുഞ്ച- പൂമല റോഡരികിലെ തെരുവുനായകൾ

വെബ് ഡെസ്ക്

Published on Jul 13, 2026, 12:41 AM | 1 min read

പെരുമ്പാവൂർ


അശമന്നൂർ പഞ്ചായത്തിൽ തെരുവുനായശല്യം രൂക്ഷമായി. പൂമല തലപ്പുഞ്ച മേഖലകളിലാണ് ആക്രമണകാരികളായ തെരുവുനായകൾ കൂട്ടമായി താവളമുറപ്പിച്ചിരിക്കുന്നത്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കാടുപിടിച്ചുകിടക്കുന്ന പറമ്പുകളിലാണ് നായകൾ പെറ്റുപെരുകുന്നത്.


പ്രദേശവാസികൾ, ഇരുചക്രവാഹനയാത്രികർ, സ്‌കൂൾ–കോളേജ് വിദ്യാർഥികൾ, പ്രഭാതസവാരിക്കാർ എന്നിവരെല്ലാം സഞ്ചരിക്കുന്നത് ഭീതിയിലാണ്. തെരുവുനായ ആക്രമണത്തിൽ ഇരുചക്രവാഹനങ്ങൾ മറിഞ്ഞ് അപകടത്തിൽപ്പെടാറുണ്ട്. പൂമല, തലപ്പുഞ്ച പ്രദേശവാസികളുടെ പശുക്കൾ, ആടുകൾ, കോഴികൾ എന്നിവയെ തെരുവുനായകൾ ആക്രമിക്കുന്നത് പതിവാണ്.


മേതല ഗവ. സ്‌കൂളിലെ വിദ്യാർഥികൾക്ക് തെരുവുനായകളുടെ ആക്രമണമേറ്റിട്ടുണ്ട്. വളർത്തുനായകളെ തുറന്നുവിടുന്നതും കാൽനടക്കാർക്ക് ഭീഷണിയാണ്. പഞ്ചായത്തിൽ നിരവധിതവണ പരാതി നൽകിയിട്ടും നടപടിയെടുത്തിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home