ad
Deshabhimani

നായ്ക്കൾ യാത്രക്കാർക്ക് 
ഭീഷണിയാകുന്നു

Stray dog

പെരുമ്പാവൂർ ബസ് സ്‌റ്റാൻഡിൽ തമ്പടിക്കുന്ന നായ്‌ക്കൂട്ടം

വെബ് ഡെസ്ക്

Published on Jul 05, 2026, 01:26 AM | 1 min read

പെരുമ്പാവൂർ


യാത്രക്കാർക്ക് ഭീഷണിയായി പെരുമ്പാവൂർ പ്രൈവറ്റ് ബസ്‌സ്റ്റാൻഡിൽ നായ്ശല്യം രൂക്ഷമായി. സ്ത്രീകളും കുട്ടികളും വിദ്യാർഥികളും ഭയത്തോടെയാണ് സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുന്നത്.


പത്തിലധികം നായകൾ ബസ് സ്റ്റാൻഡിൽ തമ്പടിക്കുന്നുണ്ട്. പരസ്പരം കടികൂടി ബസുകൾക്കും മാർഗതടസ്സമാകുന്നുണ്ട്. നഗരസഭ നായ്ക്കളെ പിടികൂടി വന്ധ്യകരണം നടത്തിവിടുന്നുണ്ടെങ്കിലും കൂടുതൽ നായ്ക്കൾ വിവിധ പ്രദേശങ്ങളിൽനിന്ന്‌ സ്റ്റാൻഡിലേക്ക് എത്തിച്ചേരുകയാണ്‌. മത്സ്യമാർക്കറ്റും ഇറച്ചി സ്റ്റാളും സ്ഥിതി ചെയ്യുന്നതാണ് ഇതിനുകാരണം. ഭീഷണി ഉയർത്തുന്ന നായ്ക്കളെ പിടികൂടി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home