ad
Deshabhimani

കൂത്താട്ടുകുളത്ത് 
തെരുവുനായശല്യം രൂക്ഷം

Stray dog

കൂത്താട്ടുകുളം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം തെരവുനായക്കൂട്ടം

വെബ് ഡെസ്ക്

Published on Aug 11, 2026, 01:24 AM | 1 min read

കൂത്താട്ടുകുളം


കൂത്താട്ടുകുളത്ത്‌ തെരുവുനായശല്യം രൂക്ഷമാകുന്നതായി പരാതി. കെഎസ്ആർടിസി ബസ്‌സ്റ്റാൻഡ്‌, സ്വകാര്യ ബസ്‌സ്റ്റാൻഡ്‌, മാർക്കറ്റ്, ഗവ.ആശുപത്രി തുടങ്ങിയയിടങ്ങളിലെല്ലാം തെരുവുനായ്ക്കൾ ഭീതിപടർത്തുകയാണ്‌. ബസ് സ്റ്റാൻഡുകളിൽ നായ്ക്കൾ അപ്രതീക്ഷിതമായാണ് ആളുകൾക്കുനേരെ ചാടിയടുക്കുന്നത്.


ചെള്ളക്കപ്പടി നടത്തിപറമ്പ് ഭാഗത്ത് കൊച്ചുപറമ്പിൽ ബിജുവിന്റെ രണ്ടാടുകളെ തിങ്കൾ വൈകിട്ട് അഞ്ചോടെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. ഞായറാഴ്ച ഗവ. ആശുപത്രിയിൽ നഴ്സിന്‌ തെരുവുനായ കടിച്ച്‌ പരിക്കേറ്റിരുന്നു. കൈയിലുണ്ടായിരുന്ന ഹാൻഡ്‌ബാഗകൊണ്ട് പ്രതിരോധിച്ചതിനാൽ പെട്ടെന്ന്‌ രക്ഷപ്പെടാനായി. കൂത്താട്ടുകുളത്ത് വാക്സിനേഷൻ സൗകര്യം ഇല്ലാത്തതിനാൽ പണ്ടപ്പിള്ളി ഗവ. ആശുപത്രിയിലാണ് ഇവർ ചികിത്സ തേടിയത്.


തെരുവുനായശല്യം രൂക്ഷമാണെന്ന പരാതി കൂടുമ്പോഴും കൂത്താട്ടുകുളം നഗരസഭ നടപടിയെടുക്കുന്നില്ലെന്ന പരാതിയും ശക്തമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home