Deshabhimani

സംസ്ഥാന സ്‌കൂൾ ഗെയിംസ്‌ ക്രിക്കറ്റ്‌

തൃശൂരും എറണാകുളവും ചാന്പ്യന്മാർ

State School Games Cricket

 സംസ്ഥാന സ്കൂൾ ഗെയിംസിൽ ജൂനിയർ ബോയ്സ് ക്രിക്കറ്റ് ജേതാക്കളായ തൃശൂർ ജില്ലാ ടീമിന്‌ ഒളിന്പ്യൻ പി ആർ ശ്രീജേഷ്‌ സമ്മാനം നൽകുന്നു

വെബ് ഡെസ്ക്

Published on Oct 11, 2026, 12:43 AM | 1 min read

കൊച്ചി


സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി കളമശേരി സെന്റ് പോൾസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ജൂനിയർ ബോയ്സ് ക്രിക്കറ്റിൽ തൃശൂർ ജേതാക്കളായി. ഇടുക്കി രണ്ടാംസ്ഥാനവും ആലപ്പുഴ മൂന്നാംസ്ഥാനവും നേടി.


വിജയികൾക്ക് ഒളിമ്പ്യൻ പി ആർ ശ്രീജേഷ് സമ്മാനം നൽകി. മികച്ച ബാറ്ററായി മുഹമ്മദ് ഇഖ്ബാലിനെയും (ഇടുക്കി) മികച്ച ബൗളറായി സി പി ഹർഷനെയും (ഇടുക്കി) തെരഞ്ഞെടുഞ്ഞു. ബെസ്റ്റ് പ്രോമിസിങ് പ്ലെയറായി ജേക്കബ് മാത്യുവിനെയും (തിരുവനന്തപുരം) പ്ലെയർ ഓഫ് ദ ടൂർണമെന്റായി കെ എസ് നവനീതിനെയും (തൃശൂർ) തെരഞ്ഞെടുത്തു. സീനിയർ പെൺകുട്ടികളുടെ ക്രിക്കറ്റിൽ ആതിഥേയരായ എറണാകുളം ചാന്പ്യന്മാരായി. തിരുവനന്തപുരത്തെ തോൽപ്പിച്ചാണ്‌ കപ്പടിച്ചത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home