സ്റ്റേജ് വർക്കേഴ്സ് യൂണിയൻ പ്രവർത്തകയോഗം

സ്റ്റേജ് വർക്കേഴ്സ് യൂണിയൻ സിഐടിയു അംഗത്വവിതരണത്തിന്റെ മൂവാറ്റുപുഴ ഏരിയതല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് തമ്മനം ബാബു നിർവഹിക്കുന്നു
മൂവാറ്റുപുഴ
സ്റ്റേജ് വർക്കേഴ്സ് യൂണിയൻ സിഐടിയു ഏരിയ പ്രവർത്തകയോഗം ചേർന്നു ജില്ലാ പ്രസിഡന്റ് തമ്മനം ബാബു ഉദ്ഘാടനം ചെയ്തു.
സുജാത സതീശൻ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി സാലിമോൻ കുമ്പളങ്ങി, ജില്ലാ കമ്മിറ്റി അംഗം കെ കെ ശ്യാമളൻ, കെ ആർ സുകുമാരൻ, പി വി മത്തായി എന്നിവർ സംസാരിച്ചു. 25 ഏരിയ കമ്മിറ്റിയെയും ഒമ്പതംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
ഭാരവാഹികൾ: പി വി മത്തായി (പ്രസിഡന്റ്), ടി ടി ജഗദീശൻ, പ്രമോദ് ഘോഷ് (വൈസ് പ്രസിഡന്റുമാർ), കെ ആർ സുകുമാരൻ (സെക്രട്ടറി), സുജാത സതീശൻ, ബിജോയ് തോമസ് (ജോയിന്റ് സെക്രട്ടറിമാർ), ജോർജ് തോട്ടം (ട്രഷറർ).










0 comments