ad
Deshabhimani

ഫ്രീ സ്കൂള്‍ @ 220

St. Francis Church LP School

ഫോർട്ടുകൊച്ചി സെന്റ് ഫ്രാൻസിസ് ചർച്ച് എൽപി സ്കൂൾ

avatar
സ്‌മിത ബഷീർ

Published on Jun 01, 2026, 02:30 AM | 1 min read

മട്ടാഞ്ചേരി


പുത്തനുടുപ്പും ബാഗുമായി തിങ്കളാഴ്ച വിദ്യാര്‍ഥികൾ എത്തുന്നതോടെ ഫോർട്ട്കൊച്ചി സെന്റ് ഫ്രാൻസിസ് ചർച്ച് എൽപി സ്‌കൂൾ 220–ാം വയസ്സിലേക്ക്‌. സംസ്ഥാനത്തെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഇന്ന്‌ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണ്. ആദ്യക്ഷരം കുറിക്കാനെത്തുന്ന കുരുന്നുകള്‍ക്ക് നിരവധി സൗകര്യങ്ങളാണ് സ്കൂളില്‍ ഒരുക്കിയിരിക്കുന്നത്.


ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥരുടെയും ഉന്നതരുടെയും മക്കൾക്ക് ഇംഗ്ലീഷ് ഭാഷാപഠനം ലക്ഷ്യമാക്കി 1817ലാണ്‌ സ്കൂൾ കൊച്ചിയിൽ തുടങ്ങിയത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനിയും ചർച്ച് ഓഫ് ഇംഗ്ലണ്ടും ചേർന്നുള്ള സഹായം വിദ്യാലയനിർമാണത്തിന് ശക്തിയേകി. ആദ്യകാലത്ത് ബ്രിട്ടിഷുകാർമാത്രമായിരുന്നു അധ്യാപകര്‍. കൊച്ചി രാജകുടുംബത്തിലെ കുട്ടികളും ഇവിടെ പഠിച്ചിരുന്നു.


ആദ്യകാലംമുതൽ സ്കൂളിൽ വസ്ത്രം, പാഠപുസ്തകം എന്നിവ സൗജന്യമായി നല്‍കുന്നതിനാല്‍ ‘ഫ്രീ' സ്കൂൾ എന്നാണ് പഴമക്കാർ വിളിച്ചിരുന്നത്. ഇന്നും ഇത് തുടരുന്നുണ്ട്. വിദ്യാർഥികള്‍ ഏറിയതോടെ 1868ൽ വിദ്യാലയം നവീകരിച്ചു. ആദ്യഘട്ടങ്ങളിൽ ഏഴാംതരംവരെ പഠനമുണ്ടായിരുന്നു. 1947ൽ വിദ്യാര്‍ഥികള്‍ കുറഞ്ഞു. ഒപ്പം, സ്കൂൾഭരണം സിഎസ്ഐ സഭയ്ക്ക് കീഴിലുമായി. വിദ്യാർഥികള്‍ കുറഞ്ഞതോടെ സ്കൂളിൽ ക്ലാസുകളുടെ എണ്ണം കുറച്ച് നാലാംതരംവരെയാക്കി.


90കൾവരെ മുൻനിരയിലായിരുന്ന സെന്റ്‌ ഫ്രാൻസിസ് ചർച്ച് എൽപി സ്കൂൾ കുട്ടികളുടെ എണ്ണവും കുറഞ്ഞതോടെ അടച്ചുപൂട്ടലിന്റെ വക്കിലായി. ആറ് ക്ലാസ്‌മുറികളും എൽകെജി മുതൽ നാലാംതരംവരെ പഠനവും ഇന്നിവിടെയുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home