ഇന്ന് പ്രഖ്യാപിക്കും
എസ്എസ്എല്‍സി ഫലം കാത്ത് 31,049 വിദ്യാർഥികള്‍

കൊച്ചി
ജില്ലയില്‍ എസ്എസ്എല്‍സി ഫലം കാത്ത് 31,049 വിദ്യാർഥികള്‍. പരീക്ഷാഫലം പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും ചേര്‍ന്ന് വെള്ളിയാഴ്ച പ്രഖ്യാപിക്കും. 330 കേന്ദ്രങ്ങളിലായി 15,938 ആണ്‍കുട്ടികളും 15,111 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതിയത്. എസ്ആര്‍വി ഗവ. വിഎച്ച്എസ്എസ് ആന്‍ഡ് എച്ച്എസ്എസ് എറണാകുളം, ഗവ. ഗേൾസ് എച്ച്എസ്എസ് എറണാകുളം, സെന്റ് ലിറ്റില്‍ തെരേസാസ് എച്ച്എസ് വാഴക്കുളം, ഗവ. ഗേള്‍സ് എച്ച്എസ്എസ് ആലുവ, എസ്എന്‍ഡിപി എച്ച്എസ്എസ് ആലുവ എന്നീ കേന്ദ്രങ്ങളിലായി നടന്ന മൂല്യനിര്‍ണയം മെയ് ആദ്യവാരത്തോടെ അവസാനിച്ചു.
ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയത് ഉദയംപേരൂര്‍ എസ്എന്‍ഡിപി എച്ച്എസ്എസിലാണ്. 502 വിദ്യാര്‍ഥികള്‍. കഴിഞ്ഞവര്‍ഷം 32,868 വിദ്യാർഥികളാണ് ജില്ലയില്‍ പരീക്ഷ എഴുതിയത്. 99.76 ശതമാനം വിജയം നേടി ജില്ല മൂന്നാംസ്ഥാനത്തായിരുന്നു. 32,789 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.- 5317 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. പൊതുവെ എളുപ്പമായിരുന്ന ഇത്തവണത്തെ പരീക്ഷയില്‍ വിദ്യാർഥികളും അധ്യാപകരും വലിയ ആത്മവിശ്വാസത്തിലാണ്.
പ്ലസ് വണ്ണിന് 37,900 സീറ്റുകൾ
എസ്‌എസ്‌എൽസി ഫലം പ്രഖ്യാപിക്കുന്നതിനുമുന്പെ പ്ലസ് വൺ പ്രവേശനത്തിനുള്ള ഒരുക്കങ്ങളും തുടങ്ങി. ജില്ലയിൽ ഹയർ സെക്കൻഡറിയിൽ സർക്കാർ, എയ്‌ഡഡ്, അൺ എയ്‌ഡഡ് വിഭാഗങ്ങളിലായി 37,900 സീറ്റുകളാണ് കഴിഞ്ഞതവണ ഉണ്ടായിരുന്നത്. സർക്കാർ– 11,640, എയ്‌ഡഡ്–- 20,460, അൺ എയ്‌ഡഡ്–-5800 എന്നിങ്ങനെയാണ് സീറ്റുകളുടെ എണ്ണം. 209 ഹയർ സെക്കൻഡറി സ്കൂളുകളുണ്ട്. സർക്കാർ സ്കൂൾ–-67, എയ്‌ഡഡ്–-92, അൺ എയ്‌ഡഡ്– 45, സ്‌പെഷ്യൽ–ഒന്ന്, റസിഡൻഷ്യൽ–ഒന്ന്, ടെക്‌നിക്കൽ–-മൂന്ന്. സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളിലായി 651 ബാച്ചുകളുമുണ്ട്.











0 comments