ad
Deshabhimani

സ്റ്റുഡന്റ് നഴ്സസ് അസോ. 
സംസ്ഥാന കായികമേള: ദക്ഷിണ മേഖല -ജേതാക്കൾ

athletic meet

സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കായികമേളയില്‍ ജേതാക്കളായ ദക്ഷിണ മേഖലാ ടീം

വെബ് ഡെസ്ക്

Published on Sep 20, 2026, 12:46 AM | 1 min read

കൊച്ചി

സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ 61–ാം സംസ്ഥാന കായികമേളയിൽ സൗത്ത് സോൺ ജേതാക്കൾ. നോർത്ത് ഈസ്റ്റ് സോൺ രണ്ടാംസ്ഥാനവും സെൻട്രൽ സോൺ ബി മൂന്നാം സ്ഥാനവും നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നോര്‍ത്ത് സോണിലെ ഷെൽബിൻ ബോബി (തലശേരി, ബികെജെഎം സ്‌കൂൾ ഓഫ് നഴ്സിങ്), സൗത്ത് സോണിലെ ഹേമന്ത് വിനോദ് (തിരുവനന്തപുരം നൈറ്റിംഗേൽ കോളേജ് ഓഫ് നഴ്സിങ്) എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി.


പെൺകുട്ടികളുടെ വിഭാഗത്തിൽ സൗത്ത് ഈസ്റ്റ് സോണിലെ റോസി കുര്യൻ (ചെത്തിപ്പുഴ സെന്റ് തോമസ് കോളേജ് ഓഫ് നഴ്സിങ്), നോർത്ത് ഈസ്റ്റ് സോണിലെ ഡോണ മരിയ കുരുവിള (തൃശൂര്‍, ജൂബിലി മിഷൻ കോളേജ് ഓഫ് നഴ്സിങ്) എന്നിവർ വ്യക്തിഗത ചാമ്പ്യന്‍മാരായി. എറണാകുളം മഹാരാജാസ്‌ കോളേജ് സ്റ്റേഡിയത്തിൽ നടന്ന കായികമേള മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയർപേഴ്സൺ അബിൻ വിനോദ് അധ്യക്ഷനായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home