എസ്എൻഡിപി ആലുവ ആസ്ഥാനമന്ദിരത്തിന് കല്ലിട്ടു

എസ്എൻഡിപി യൂണിയന്റെ ആലുവ ആസ്ഥാനം "ഡോ. എം എൻ സോമൻ നവതി മന്ദിരം' നിർമാണം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു
ആലുവ
എസ്എൻഡിപി യൂണിയന്റ ആലുവ ആസ്ഥാനം ഡോ. എം എൻ സോമൻ നവതിമന്ദിരത്തിന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കല്ലിട്ടു. യൂണിയൻ പ്രസിഡന്റ് വി സന്തോഷ് ബാബു അധ്യക്ഷനായി.
ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ, യോഗം പ്രസിഡന്റ് ഡോ. എം എൻ സോമൻ, എസ്എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശൻ, യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, റബർ ബോർഡ് ഓഫ് ഇന്ത്യ വൈസ് ചെയർമാൻ കെ എ ഉണ്ണിക്കൃഷ്ണൻ, ആലുവ യൂണിയൻ സെക്രട്ടറി എ എൻ രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി ആർ നിർമൽകുമാർ എന്നിവർ സംസാരിച്ചു.
നാല് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന ആലുവ എസ്എൻഡിപി യൂണിയന് ആധുനിക സൗകര്യങ്ങളോടെയാണ് ആലുവ അദ്വൈതാശ്രമത്തിനുസമീപം ടാസ് റോഡിൽ പുതിയ കെട്ടിടം നിർമിക്കുന്നത്. 16.5 സെന്റിൽ 12000 ചതുരശ്രയടിയിലാണ് പുതിയമന്ദിരം.









0 comments