ജ്യോതിപര്യടന സമ്മേളനം

ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് നടന്ന ജ്യോതിപര്യടന സമ്മേളനം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു
പറവൂർ
എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുജയന്തി ദിനാഘോഷങ്ങൾക്ക് തുടക്കംകുറിച്ച് ജ്യോതിഘോഷയാത്ര നടന്നു. രാവിലെ ആലുവ അദ്വൈതാശ്രമത്തിലെ കെടാവിളക്കിൽനിന്ന് കൊളുത്തിയ ദീപം മഠാധിപതി ധർമചൈതന്യ യോഗം പ്രസിഡന്റ് ഡോ. എം എൻ സോമനും തുടർന്ന് യൂണിയൻ ചെയർമാൻ സി എൻ രാധാകൃഷ്ണനും കൈമാറിയാണ് പര്യടനം തുടങ്ങിയത്.
മുനിസിപ്പൽ കവലയിലെത്തിയ ജ്യോതിപര്യടനത്തെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ യൂണിയൻ ആസ്ഥാനത്തേക്ക് സ്വീകരിച്ചു. തുടർന്നുനടന്ന സമ്മേളനം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ സി എൻ രാധാകൃഷ്ണൻ അധ്യക്ഷനായി.
വിദ്യാഭ്യാസ അവാർഡുകളുടെ വിതരണം യോഗം കൗൺസിലർ ഇ എസ് ഷീബ നിർവഹിച്ചു. നഗരസഭാ അധ്യക്ഷൻ രമേഷ് ഡി കുറുപ്പ്, യൂണിയൻ കൺവീനർ ഷൈജു മനക്കപ്പടി, പി എസ് ജയരാജ്, എം പി ബിനു, ഡി ബാബു, രഞ്ജിത് മോഹൻ, വി പി ഷാജി, ഷൈജ മുരളീരൻ എന്നിവർ സംസാരിച്ചു. 19 മുതൽ 23 വരെ 72 ശാഖകളിലും ജ്യോതിപര്യടനം നടത്തും.










0 comments