മുട്ടാർ പാലത്തിലെ സ്ലാബുകൾ തകർന്നു
പരാതി നൽകി ഏലൂർ നഗരസഭ ചെയർപേഴ്സൺ

മുട്ടാർ പാലത്തിലെ നടപ്പാതയിലെ തകർന്ന സ്ലാബുകൾ ജനപ്രതിനിധികൾക്കൊപ്പം നഗരസഭ ചെയർപേഴ്സൺ ലൈജി സജീവൻ സന്ദർശിക്കുന്നു
കളമശേരി
ഏലൂർ നഗരസഭ അതിർത്തിയിലുള്ള മുട്ടാർ പാലത്തിന്റെ കാൽനടയാത്രക്കാർക്കുള്ള നടപ്പാതയിലെ സ്ലാബുകൾ തകർന്ന നിലയിൽ. സ്ഥലം സന്ദർശിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ചെയർപേഴ്സൺ ലൈജി സജീവൻ പൊതുമരാമത്ത് അധികാരികൾക്ക് കത്ത് നൽകി.
പാലത്തിന്റെ വശങ്ങളിലുള്ള കാൽനടപ്പാതയിലെ കോൺക്രീറ്റ് സ്ലാബുകൾ തകർന്ന് ഉള്ളിലേക്ക് കുഴിഞ്ഞുപോയ നിലയിലാണ്. രാത്രികാലങ്ങളിലും മറ്റും യാത്ര ചെയ്യുന്നവർക്ക് ഇത് വൻ അപകടഭീഷണിയാണ് ഉയർത്തുന്നത്.
ചെയർപേഴ്സൺ ജനപ്രതിനിധികളോടൊപ്പം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് എത്രയും വേഗം തകർന്ന സ്ലാബുകൾ പുനർനിർമിക്കണമെന്നും ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തണമെന്നും കാണിച്ച് പിഡബ്ല്യുഡി റോഡ് വിഭാഗത്തിന് കത്ത് നൽകി.










0 comments