ad
Deshabhimani

പൊലീസിന് സിപിആർ പരിശീലനം

cpr
വെബ് ഡെസ്ക്

Published on Jul 26, 2026, 02:27 AM | 1 min read

ചേർത്തല

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പൊലീസുകാർക്ക്‌ സിപിആർ പരിശീലനം നൽകി. ലോക സിപിആർ ദിനാചരണഭാഗമായി അത്യാഹിത ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാൻ പൊലീസുകാരെ സജ്ജരാക്കുകയായിരുന്നു ലക്ഷ്യം. ഐഎംഎ ചേർത്തല ശാഖയാണ്‌ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്‌. നർകോട്ടിക്‌ സെൽ ഡിവൈഎസ്‌പി ബി പങ്കജാക്ഷൻ ഉദ്‌ഘാടനംചെയ്‌തു. അപകടങ്ങളും ഹൃദയാഘാതവും ഉണ്ടാകുമ്പോൾ പ്രഥമശുശ്രൂഷ നൽകി വ്യക്തിയുടെ ജീവൻ നിലനിർത്താൻ സഹായിക്കുന്ന പ്രായോഗിക പരിശീലനമാണ് നൽകിയത്. ഡോ. അനിൽ വിൻസെന്റ്, ഡോ. ടി കെ സുദീപ്, ഡോ. സംഗീത ജോസഫ്, ഡോ. പ്രവീൺ എന്നിവർ പരിശീലനം നയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home