ad
Deshabhimani

സില്‍വര്‍ സ്റ്റോം പാര്‍ക്കില്‍ 
സ്‌കൈ സ്റ്റോം ആരംഭിച്ചു

Sky Storm

അതിരപ്പിള്ളി സില്‍വര്‍‌സ്റ്റോം പാര്‍ക്കില്‍ ആരംഭിച്ച സ്‌കൈ സ്റ്റോം 
കേബിള്‍ കാറില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍, വ്യവസായ മന്ത്രി 
പി കെ കുഞ്ഞാലിക്കുട്ടി, പാര്‍ക്ക് മാനേജിങ് ഡയറക്ടര്‍ എ ഐ ഷാലിമാര്‍, 
സനീഷ്-കുമാര്‍ ജോസഫ് എംഎല്‍എ എന്നിവര്‍ യാത്രചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 25, 2026, 01:38 AM | 1 min read

അതിരപ്പിള്ളി


അതിരപ്പിള്ളിയിലെ സില്‍വര്‍ സ്റ്റോം പാര്‍ക്കില്‍ ആരംഭിച്ച സ്‌കൈ സ്റ്റോം കേബിള്‍ കാർ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. കേബിള്‍ കാറിനൊപ്പം പ്രവര്‍ത്തനം ആരംഭിച്ച ജംഗിള്‍ സ്‌റ്റോം ഫോറസ്റ്റ് വില്ലേജ് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയും സംഘവും കേബിള്‍ കാര്‍ യാത്രയും നടത്തി.


​മന്ത്രിമാരായ റോജി എം ജോണ്‍, ഒ ജെ ജനീഷ്, സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ, കലക്ടര്‍ ശിഖ സുരേന്ദ്രന്‍, സില്‍വര്‍ സ്‌റ്റോം എംഡി എ ഐ ഷാലിമാര്‍, ചാലക്കുടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷിബു ആലീസ്, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് സതീഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി പൗലോസ്, ജില്ലാ വ്യവസായ കേന്ദ്രം ജില്ലാ മാനേജര്‍ ഷീബ, ശങ്കര കൃഷ്ണ രാമലിംഗം, ടി എ നവാസ്, പി ജെ ജോയ്, അനീഷ് ഉണ്ണി കൃഷ്ണന്‍, സില്‍വര്‍ സ്‌റ്റോം ചെയര്‍മാന്‍ പി കെ അബ്ദുല്‍ ജലീല്‍, സീ ഷോര്‍ മുഹമ്മദലി, പ്രൊമോട്ടര്‍ സിറാജ് വലിയവീട്ടില്‍, വി എ അരവിന്ദാക്ഷന്‍, കെ സ്വാതി ഷാ, മുഹമ്മദ് ഹാസിം, കെ രാമചന്ദ്രന്‍, ഇ കെ ഷാജിത് എന്നിവര്‍ പങ്കെടുത്തു.


ചടങ്ങില്‍ ഐപിഒയ്ക്ക് നേതൃത്വം നല്‍കിയവരെയും സില്‍വര്‍ സ്റ്റോമില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചവരെയും മുഖ്യമന്ത്രി മെമന്റൊ നല്‍കി ആദരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home