"സിപ്‌സ്‌കോണ്‍– 26' സമ്മേളനം സമാപിച്ചു

ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി സംസ്ഥാന സമ്മേളനം "സിപ്‌സ്‌കോണ്‍– 26' പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് ഡോ. ടി സാഗര്‍ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി സംസ്ഥാന സമ്മേളനം "സിപ്‌സ്‌കോണ്‍ 26' സമാപിച്ചു. പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് ഡോ. ടി സാഗര്‍ ഉദ്ഘാടനം ചെയ്തു.
ഡോ. പി ജെ പ്രതീഷ് അധ്യക്ഷനായി. ഡോ. ജി മോഹന്‍ റോയ്, ഡോ. ജോയ്‌സ് ജിയോ, ഡോ. ടി സി വിഷ്ണു, ഡോ. പി എം ജയ്‌മോന്‍, വി രാജ്‌മോഹന്‍ എന്നിവര്‍ സംസാരിച്ചു. യുവ സൈക്യാട്രിസ്റ്റിനുള്ള വേണാട് സൈക്യാട്രിക് ഗില്‍ഡ് പുരസ്‌കാരം ഡോ. ടി ശുഭയ്ക്ക് (കോട്ടയം ഗവ. മെഡിക്കല്‍ കോളജ്) സമ്മാനിച്ചു.
300 ഡോക്ടര്‍മാരും 300 പിജി വിദ്യാര്‍ഥികളും പങ്കെടുത്ത സമ്മേളനത്തില്‍ വിവിധ മാനസികാരാഗ്യ വിഷയങ്ങളില്‍ 60 പ്രബന്ധം അവതരിപ്പിച്ചു. ഡോ. വിവേക് ബനഗല്‍, ഡോ. പി ടി ശിവകുമാര്‍, ഡോ. ദീപക് ഗുപ്ത, ഡോ. മിറിയം ഐസക് എന്നിവര്‍ ക്ലാസെടുത്തു. പിജി വിദ്യാര്‍ഥികള്‍ മാനസികാരാഗ്യവുമായി ബന്ധപ്പെട്ട് പോസ്റ്ററുകളും പ്രബന്ധങ്ങളും അവതരിപ്പിച്ചു.







0 comments