ad
Deshabhimani

പ്ലൈവുഡ്‌ കന്പനിയിലേക്കുള്ള വഴി വീതികൂട്ടാനെന്ന്‌ പരാതി

വയോധികയുടെ കടമുറിയും 
ലൈബ്രറി ഭിത്തിയും തകർത്തു

shop demolished
വെബ് ഡെസ്ക്

Published on Dec 02, 2025, 02:00 AM | 1 min read


പെരുമ്പാവൂർ

അശമന്നൂർ മേതല ഉദയ കവലയിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് സാമൂഹ്യവിരുദ്ധർ വൃദ്ധയുടെ കടമുറി പൊളിച്ചു. മേതല ഉദയകവലയിലെ മേക്കമാലി വീട്ടിൽ പരേതനായ ജോർജിന്റെ ഭാര്യ മോളിയുടെ (70) ഉടമസ്ഥതയിലുള്ള കടമുറിയാണ് പൊളിച്ചത്. 400 ചതുരശ്ര അടി വലിപ്പമുള്ള 12 / 319-ാം നമ്പർ കടമുറിയാണ് ഞായർ രാത്രി തകർത്തത്. സമീപമുള്ള ഉദയ ആർട്‌സ്‌ ആൻഡ്‌ സ്‌പോർട്‌സ്‌ ക്ലബ്ബിന്റെ ലൈബ്രറി മുറിയുടെ ഭിത്തിയും തകർത്തിട്ടുണ്ട്. പ്ലൈവുഡ് കമ്പനിയിലേക്കുള്ള വഴിയുടെ വീതി കൂട്ടുന്നതിനാണ് കെട്ടിടം പൊളിച്ചതെന്ന് മോളി പൊലീസിൽ പരാതി നൽകി.


അഞ്ച് സെന്റിൽ മൂന്ന് സെന്റ്‌ വായനശാല തുടങ്ങുന്നതിന് ജോർജ് ഉദയ ലൈബ്രറിക്ക് സൗജന്യമായി വിട്ടുനൽകിയതാണ്. ബാക്കിയുള്ള രണ്ടു സെന്റിലാണ് ലൈബ്രറിയോടുചേർന്ന് കടമുറി നിർമിച്ചത്. ഒറ്റയ്ക്ക് താമസിക്കുന്ന മേരിക്ക്‌ സഹായികളാരുമില്ല. നാട്ടുകാരുടെ സഹായത്തോടെ നൽകിയ പരാതിയിൽ കുറുപ്പംപടി പൊലീസ് കേസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home