എകെപിഎ ഷൂട്ടൗട്ട് മത്സരം: പെരുമ്പാവൂർ മേഖലാ ടീം ജേതാക്കൾ

എകെപിഎ മൂവാറ്റുപുഴ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാതല ഫുട്ബോൾ പെനൽറ്റി ഷൂട്ടൗട്ട് മത്സരത്തിൽ വിജയികളായ പെരുമ്പാവൂർ മേഖലാ ടീം
മൂവാറ്റുപുഴ
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എകെപിഎ ) മൂവാറ്റുപുഴ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാതല ഫുട്ബോൾ പെനൽറ്റി ഷൂട്ടൗട്ട് മത്സരത്തിൽ പെരുമ്പാവൂർ മേഖലാ ടീം ജേതാക്കൾ. മൂവാറ്റുപുഴ മേഖലയുടെ മാഡ് ബോയ്സ് മാറാടി ടീം റണ്ണറപ്പായി. പെരുമ്പാവൂർ മേഖലാ ടീമിന്റെ അശ്വിൻ മികച്ച ഗോൾ കീപ്പറായി. 12 ടീമുകളാണ് പങ്കെടുത്തത്.
എകെപിഎ സംസ്ഥാന വൈസ് പ്രസിഡന്റ് റോണി അഗസ്റ്റിൻ മത്സരവും മൂവാറ്റുപുഴ നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി സമാപന സമ്മേളനവും ഉദ്‌ഘാടനം ചെയ്തു. എകെപിഎ മേഖലാ പ്രസിഡന്റ് പി പി നജീബ് അധ്യക്ഷനായി. മൂവാറ്റുപുഴ ഫെഡറൽ ബാങ്ക് സ്പോൺസർ ചെയ്ത സമ്മാനത്തുക മാനേജർ അനൂപ് പി മേനോൻ വിതരണം ചെയ്തു.
ജില്ലാ സെക്രട്ടറി മിനോഷ് ജോസഫ്, ജില്ലാ ട്രഷറർ ജോറ്റ് മാനുവൽ, ജില്ലാ സ്പോർട്സ് ക്ലബ് കോ–ഓർഡിനേറ്റർ യു എസ് ബാബു, മേഖലാ സെക്രട്ടറി ടോമി സഗാസ്, മേഖലാ സ്പോർട്സ് ക്ലബ് കോ–ഓർഡിനേറ്റർ കെ എസ് സനിൽ, സജി മാർവൽ തുടങ്ങിയവർ സംസാരിച്ചു.









0 comments