ad
Deshabhimani

ഷിഗല്ല ഭീതിയിൽ ജില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 13, 2026, 01:11 AM | 1 min read

കോട്ടയം ജില്ലയിൽ ആശങ്കയായി ഷിഗല്ല. ചികിത്സയിൽ കഴിയുന്ന നാലുവയസ്സുകാരന്റെ ആരോഗ്യം തൃപ്‌തികരമാണ്‌. എന്നാൽ, എവിടെ നിന്നാണ് കുട്ടിക്ക് രോഗബാധയുണ്ടായതെന്ന് കണ്ടെത്താനായില്ല. അതിരമ്പുഴ സ്വദേശിയായ കുട്ടിക്ക്‌ ചൊവ്വാഴ്ചയാണ്‌ രോഗം സ്ഥിരീകരിച്ചത്‌. രോഗലക്ഷണങ്ങളെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച കുട്ടിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന്‌ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച കുട്ടിയും കുടുംബത്തിലെ 12 പേരും ഏറ്റുമാനൂരിലെ ഹോട്ടലിൽനിന്ന്‌ മന്തി കഴിച്ചിരുന്നു. ഇ‍ൗ ഹോട്ടലിൽ ആരോഗ്യവകുപ്പ്‌ പരിശോധന നടത്തി സാമ്പിൾ ശേഖരിച്ചു. നിലവിൽ മറ്റാർക്കും രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രദേശത്ത് ആരോഗ്യവിഭാഗവും ആശാപ്രവർത്തകരും നിരീക്ഷണവും ബോധവൽക്കരണവും നടത്തും. കിണറുകളിലെ ക്ലോറിനേഷൻ ഉൾപ്പെടെയുള്ളവ നടക്കുന്നുണ്ട്‌. പൊതുജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ, ജാഗ്രത പാലിക്കണമെന്നും ഡിഎംഒ ഡോ. എൻ പ്രിയ അറിയിച്ചു. ഈ വര്‍ഷം ജില്ലയില്‍ മഴക്കാല മുന്നൊരുക്കങ്ങള്‍ പാളിയതോടെ പകര്‍ച്ചവ്യാധികളും പടരുകയാണ്. സംസ്ഥാന സർക്കാർ തുടക്കം മുതൽ നടത്തിയ വീഴ്ചയാണ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കാൻ കാരണമായത്‌. മുൻവർഷങ്ങളിൽ കൃത്യതയോടെ നടത്തിയ പല പ്രതിരോധ പ്രവർത്തനങ്ങളും ഇത്തവണ പാളി. മഴയുടെ ശക്തി കുറഞ്ഞ സമയങ്ങളിൽ പോലും ശുചീകരണ പ്രവർത്തനങ്ങൾ വേണ്ടവിധം നടന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home