കർഷകസംഘം ജില്ലാ സമ്മേളനത്തിന് പതാക ഉയർന്നു

പിണറായി
കർഷകസംഘം ജില്ലാ സമ്മേളനത്തിന് പിണറായിയിൽ പതാക ഉയർന്നു. പൊതുസമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണൻ നഗറിലേക്കുള്ള കൊടിമര–ദീപശിഖ–പതാക ജാഥകൾ ബുധനാഴ്‌ച രാത്രി എത്തിയതോടെ സംഘാടകസമിതി ചെയർമാൻ കെ ശശിധരൻ പതാക ഉയർത്തി. എം പ്രകാശൻ, പി ഗോവിന്ദൻ, എം മോഹനൻ എന്നിവർ സംസാരിച്ചു. കൊടിമര ജാഥ കാവുമ്പായി രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽനിന്ന് ആരംഭിച്ചു. കേരള കർഷകസംഘം ജില്ലാ ട്രഷറർ എം സി പവിത്രൻ ലീഡറായും ജില്ലാ ജോ. സെക്രട്ടറി കെ സി മനോജ് മാനേജരായുമായാണ് കൊടിമരജാഥ കാവുമ്പായിൽനിന്ന് പുറപ്പെട്ടത്. ജാഥ ഓൾ ഇന്ത്യ കിസാൻസഭ അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. പി വി ചന്ദ്രൻ അധ്യക്ഷനായി, എം അനിൽകുമാർ സ്വാഗതം പറഞ്ഞു. കർഷക സംഘം ജില്ലാ സെക്രട്ടറി എം പ്രകാശൻ, സിപിഐ എം ശ്രീകണ്ഠപുരം ഏരിയാ സെക്രട്ടറി എം സി രാഘവൻ, കർഷകസംഘം നേതാക്കളായ പുല്ലായിക്കൊടി ചന്ദ്രൻ, പി വി ഗോപിനാഥ്, കെ ജനാർദ്ദനൻ, ടി എം ജോഷി, പി പി ദാമോദരൻ, മലപ്പട്ടം പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. പതാക കരിവെള്ളൂർ രക്തസാക്ഷി നഗറിൽ ജില്ലാ സെക്രട്ടറി എം പ്രകാശൻ ജാഥാ ലീഡർ ജില്ലാ പ്രസിഡന്റ് പി ഗോവിന്ദന് കൈമാറി. എം വി വിജയകുമാർ അധ്യക്ഷനായി. ജാഥാ മാനേജർ പി പ്രശാന്തൻ, ടി വി നാരായണൻ എന്നിവർ സംസാരിച്ചു. ദീപശിഖാ ജാഥ തില്ലങ്കേരി രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ സികെസി അംഗം കെ കെ രാഗേഷ് ജാഥാലീഡർ എൻ ആർ സക്കീനക്ക് ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്തു. പി എം സുരേന്ദ്രൻ അധ്യക്ഷനായി. ജാഥാ മാനേജർ കെ ശ്രീധരൻ, എൻ ആർ സക്കീന എന്നിവർ സംസാരിച്ചു. സി എം പ്രദീപ് സ്വാഗതം പറഞ്ഞു. പി പുരുഷോത്തമൻ, കെ ശ്രീധരൻ, എ അശോകൻ, എം രതീഷ്, പി പി സുഭാഷ്, എൻ വി ചന്ദ്രബാബു, പി സത്യകുമാർ, എ കെ സുരേഷ് കുമാർ, കെ ടി ചന്ദ്രൻ എന്നിവർ സംസാരിച്ചു. മൂന്ന് ജാഥകളും പിണറായി ഡോക്ടർമുക്കിൽ സംഗമിച്ചു. ചിറക്കുനി അബു ചാത്തുക്കുട്ടി രക്തസാക്ഷി സ്തൂപത്തിൽനിന്നും സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ അനുശ്രീ കൂവപ്പാടി സേലം രക്തസാക്ഷി സ്മാരക മന്ദിരത്തിൽനിന്നും പിണറായി പാറപ്രം സമ്മേളന സ്മാരക സ്തൂപത്തിൽനിന്നും പുറപ്പെട്ട അനുബന്ധ ദീപശിഖകളും ഡോക്ടർ മുക്കിൽവച്ച് മുഖ്യ ദീപശിഖാ ജാഥയോടൊപ്പം ചേർന്നു. തുടർന്ന് പ്രകടനമായി പൊതുസമ്മേളന നഗരിയിലെത്തി. അബു ചാത്തുക്കുട്ടി രക്തസാക്ഷി സ്തൂപത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ അനുശ്രീയിൽനിന്നും ദീപശിഖ എ സതി ഏറ്റുവാങ്ങി. പിണറായി പാറപ്രം സമ്മേളന സ്മാരക സ്തൂപത്തിൽ എം മോഹനനിൽ ടി സുധീറും കൂവപ്പാടി സേലം രക്തസാക്ഷി സ്മാരക മന്ദിരത്തിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം എം സുരേന്ദ്രനിൽനിന്നും സി രാജീവൻ ഏറ്റുവാങ്ങി.










0 comments