ad
Deshabhimani

ബിജെപി ജില്ലാകമ്മിറ്റി ഓഫീസിൽ ദേശീയ പതാകയോട് അനാദരവ്

ബിജെപി ജില്ലാകമ്മിറ്റി ഓഫീസിൽ നിലത്ത്‌ ദേശീയപതാക കൂട്ടിയിട്ട നിലയിൽ
വെബ് ഡെസ്ക്

Published on Aug 13, 2026, 02:30 AM | 1 min read

കാസർകോട്‌

ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ദേശീയ പതാകയോട് കടുത്ത അനാദരവ്. പതാക ഓഫീസിന്റെ ഒരു മൂലയിൽ അലക്ഷ്യമായി വലിച്ചുകൂട്ടിയിട്ടു. ബിജെപിയുടെത്‌ കപട ദേശീയതയാണെന്ന്‌ ഒരിക്കൽക്കൂടി വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ്‌ ലഭ്യമായത്‌. പതാക എങ്ങനെ ഉപയോഗിക്കണമെന്നതിൽ കർശന മാനദണ്ഡങ്ങൾ നിലനിൽക്കുമ്പോഴാണ്‌ ബിജെപി ഓഫീസിൽ ദേശീയപതാക വാരിവലിച്ചിട്ടത്‌. സംഭവത്തിൽ വലിയ പ്രതിഷേധമാണുയരുന്നത്‌. ദേശീയ പതാകയെ അപമാനിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home