ad
Deshabhimani

ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ നൽകി ഡിവൈഎഫ്ഐയും സിപിഐ എമ്മും

ഒന്നൂടെ തുടങ്ങാമിനി

kanatha mazhayilum urulpottalilum

ഈരാറ്റുപേട്ടയിൽ ആരംഭിച്ച കലക്ഷൻ സെന്ററിലേക്ക് ഉൽപ്പന്നങ്ങൾ കൈമാറുന്ന ചടങ്ങിൽ സിപിഐ എം 
സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Aug 13, 2026, 01:21 AM | 1 min read

കോട്ടയം കനത്ത മഴയിലും ഉരുൾപൊട്ടലിലും വിറങ്ങലിച്ച ഈരാറ്റുപേട്ടയ്ക്കും പൂഞ്ഞാർ മേഖലയ്ക്കും സഹായമെത്തിച്ച്‌ ഡിവൈഎഫ്‌ഐയും സിപിഐ എമ്മും. ദുരിതബാധിതർക്ക് ആശ്വാസമേകാൻ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെയും സിപിഐ എം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ ആരംഭിച്ച കലക്ഷൻ സെന്ററിലേക്ക് വിവിധ കേന്ദ്രങ്ങളിൽനിന്ന്‌ സഹായങ്ങളെത്തി. അപ്രതീക്ഷിതമായി എത്തിയ ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ മനുഷ്യരെ പുനരധിവസിപ്പിക്കാനും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുമുള്ള തീവ്രശ്രമത്തിലാണ് നാടും സംഘടനകളും. ജില്ലയിലെ 11 ബ്ലോക്കുകളിൽ നിന്നായി ഡിവൈഎഫ്‌ഐ സ്വരൂപിച്ച അവശ്യസാധനങ്ങളുമായി 15 വാഹനങ്ങളാണ് ബുധനാഴ്ച ഈരാറ്റുപേട്ടയിൽ എത്തിയത്. സിപിഐം എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവനും ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്‌ക് സി തോമസും ചേർന്ന് സാധനങ്ങൾ കൈമാറി. സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ബി സുരേഷ്‌ കുമാർ, ജില്ലാ പ്രസിഡന്റ്‌ അർച്ചന സദാശിവൻ, സെക്രട്ടറി ടി എസ്‌ ശരത്‌, ട്രഷറർ അനീഷ്‌ അന്ത്രയോസ്‌, ആർ രോഹിത്‌, റിജേഷ്‌ കെ ബാബു, എൻ ആർ വിഷ്‌ണു, ബി ഗ‍ൗതം, എം എസ്‌ ദീപക്‌ തുടങ്ങിയവർ പങ്കെടുത്തു. ഇതോടൊപ്പം വീടുകളിലേക്ക് ആവശ്യമായ മിക്സി, ഗ്യാസ് അടുപ്പ്, കുക്കർ, അയേൺ ബോക്സ്, പാത്രങ്ങൾ തുടങ്ങിയ ഗൃഹോപകരണങ്ങളും അവശ്യസാധനങ്ങളും പ്രവർത്തകർ എത്തിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ലാലിച്ചൻ ജോർജ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്, രമ മോഹൻ, ലോക്കൽ സെക്രട്ടറി പി എ ഷമീർ, മുൻ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ, എം എ ഖാദർ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home