ബലിതർപ്പണം നടത്തി ആയിരങ്ങൾ

നാഗമ്പടം മഹാദേവർ ക്ഷേത്രത്തിൽ നടന്ന ബലി തർപ്പണത്തിൽ നിന്ന്
കോട്ടയം ജില്ലയിൽ ബലിതർപ്പണം ചെയ്‌ത് ആയിരങ്ങൾ. വിവിധ ക്ഷേത്രങ്ങളിൽ പുലർച്ചെ മുതൽ വാവുബലി ചടങ്ങുകൾ ആരംഭിച്ചു. നിരവധിപേർ വീടുകളിലും ബലിതർപ്പണം നടത്തി. കർക്കടക വാവിനോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് വിവിധ ക്ഷേത്രങ്ങളിൽ ഒരുക്കിയത്. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും വഴിപാടുകളും നടന്നു. തിരക്ക് കണക്കിലെടുത്ത് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്. മിക്കയിടങ്ങളിലും ഒന്നിലധികം ബലിത്തറകൾ സജ്ജീകരിച്ചിരുന്നു. പൊലീസ്, ദേവസ്വം അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തി. ബലിതർപ്പണത്തിനായി എത്തിയവർക്ക് പ്രഭാത ഭക്ഷണവും ക്രമീകരിച്ചിരുന്നു. നാഗമ്പടം മഹാദേവർ ക്ഷേത്രത്തിൽ പതിനായിരങ്ങളാണ് ബലിയിടാനായി എത്തിയത്. ക്ഷേത്രത്തിൽ വിശേഷാൽ തിലഹവനം, സായൂജ്യപൂജ തുടങ്ങിയ ചടങ്ങുകളും നടന്നു.









0 comments