എ പി കുര്യന്റെ 25–ാം അനുസ്മരണം
സഹകരണ ഭരണസമിതി അംഗങ്ങളുടെ സംഗമം

എ പി കുര്യൻ അനുസ്മരണത്തിന്റെ ഭാഗമായി കറുകുറ്റിയിൽ നടന്ന സഹകരണ ഭരണസമിതി അംഗങ്ങളുടെ സംഗമം സാജു പോൾ ഉദ്ഘാടനം ചെയ്യുന്നു
അങ്കമാലി
എ പി കുര്യന്റെ 25–ാം അനുസ്മരണത്തിന്റെ ഭാഗമായി, ഇടതുപക്ഷം നേതൃത്വം നൽകുന്ന സഹകരണ ബാങ്കുകളിലെ ഭരണസമിതി അംഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു. കറുകുറ്റി സഹകരണ ബാങ്ക് കേബിൾ നഗർ ശാഖയിൽ നടന്ന സംഗമം സാജു പോൾ ഉദ്ഘാടനം ചെയ്തു.
സിപിഐ എം ഏരിയ സെക്രട്ടറി കെ പി റെജീഷ് അധ്യക്ഷനായി. മുപ്പത്തടം സഹകരണ ബാങ്ക് സെക്രട്ടറി പി എച്ച് സാബു ‘സഹകരണ മേഖല: പ്രതിസന്ധിയും പ്രതീക്ഷകളും’ എന്ന വിഷയത്തിൽ ക്ലാസെടുത്തു. സഹകരണ ബാങ്കുകളിലെ മുൻ പ്രസിഡന്റുമാരായ 35 പേരെ ആദരിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ കെ ഷിബു, സി കെ സലിംകുമാർ, പുതിയേടം ബാങ്ക് പ്രസിഡന്റ് ടി ഐ ശശി, പി അശോകൻ, പി വി ടോമി, കെ കെ ഗോപി, രംഗമണി വേലായുധൻ എന്നിവർ സംസാരിച്ചു. പുതുതായി രൂപീകരിച്ച തുറവൂർ ഗ്രാമീണ സഹകരണ സംഘത്തെ അനുമോദിച്ചു.









0 comments