ad
Deshabhimani

ജില്ലയില്‍ വീണ്ടും ഷിഗല്ല; 1304 പേര്‍ക്ക് പനി

Shigella
വെബ് ഡെസ്ക്

Published on Jun 23, 2026, 03:19 AM | 1 min read

കൊച്ചി


ജില്ലയില്‍ വീണ്ടും ഷിഗല്ല രോഗം സ്ഥിരീകരിച്ചു. പിഴല സ്വദേശിക്കാണ് രോഗം ബാധിച്ചത്. തിങ്കളാഴ്ച ജില്ലയില്‍ പനി ബാധിതരുടെ എണ്ണം കുതിച്ചുകയറി. 1304 പേര്‍ക്ക് പുതുതായി പനി ബാധിച്ചു. ഈ മാസം പനി ബാധിച്ചവരുടെ എണ്ണം 19,389 ആയി. 284 പേര്‍ക്ക് തിങ്കളാഴ്ച വയറിളക്കരോഗം ബാധിച്ചു. 11 പേര്‍ക്ക് ഡെങ്കിയും ബാധിച്ചിട്ടുണ്ട്.


ജാഗ്രത വേണം 
ഷിഗല്ലയ്‌ക്കെതിരെ


മരണകാരണമായേക്കാവുന്ന രോഗമാണിത്. രോഗത്തിന് കാരണം ബാക്ടീരിയയാണ്. ഷിഗല്ല ബാക്ടീരിയമൂലം ഷിഗല്ലോസിസ് എന്ന അണുബാധ കുടലിനുണ്ടാകും. വയറിളക്കമാണ് പ്രധാന രോഗലക്ഷണം. മലിനജലം, ഈച്ചകള്‍ വഴിയാണ് രോഗം വ്യാപിക്കുന്നത്. വൃത്തിയില്ലാത്തതും കേടായതുമായ ഭക്ഷണത്തിലൂടെയും രോഗം പകരാം.

രോഗബാധയുള്ളവർ പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയും രോഗം പകരാം. അതിസാരം, വിസര്‍ജ്യത്തില്‍ രക്തം, മലബന്ധം, ഛര്‍ദി, പനി, നിര്‍ജലീകരണം എന്നിവയാണ് രോഗലക്ഷണം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home