ad
Deshabhimani

"ഇതാണ് യഥാർഥ ഹീറോ'

ഷാജിക്ക് അഭിനന്ദനവുമായി മോട്ടോർ വാഹനവകുപ്പ്‌

shaji

ഷാജിക്ക് അഭിനന്ദനവുമായി മോട്ടോർ വാഹന വകുപ്പ് ഒരുക്കിയ പോസ്റ്റർ

വെബ് ഡെസ്ക്

Published on Jun 19, 2026, 02:42 AM | 1 min read

തൃപ്പൂണിത്തുറ


അപകടത്തിൽ വസ്ത്രം കീറിപ്പോയ സ്ത്രീക്ക് തന്റെ മുണ്ട് അഴിച്ചു നൽകിയ ഷാജിക്ക് അഭിനന്ദനവുമായി മോട്ടോർ വാഹനവകുപ്പും. സൂപ്പർമാൻ വേഷത്തിൽ നിൽക്കുന്ന ഷാജിയുടെ ചിത്രവുമായാണ് എംവിഡി ഷാജിക്ക് അഭിനന്ദനങ്ങൾ നേർന്നത്. ഷാജിയുടെ മുഖം ചേർത്ത് സൂപ്പർമാന്റെ ശരീരത്തിൽ ഹീറോ സൂചിപ്പിക്കുന്ന എച്ച് അക്ഷരം രേഖപ്പെടുത്തിയായിരുന്നു എംവിഡിയുടെ അഭിനന്ദനം.


"ഇതാണ് യഥാർഥ ഹീറോ! അപകടത്തിൽപ്പെട്ട യുവതിക്ക് തന്റെ സ്വന്തം ഉടുമുണ്ട് അഴിച്ചു നൽകി, ഒരു സഹോദരിയുടെ അന്തസ് കാത്തുസൂക്ഷിച്ച ഷാജിയുടെ പ്രവൃത്തി വലിയൊരു മാതൃകയാണ്. ആ മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. സമൂഹത്തിന് മാതൃകയായ ഷാജിച്ചേട്ടന് അഭിനന്ദനങ്ങൾ' – എംവിഡി സമൂഹമാധ്യമ പേജിൽ കുറിച്ചു. ഇത് കൂടാതെ ഒട്ടേറെയാൾക്കാരും സംഘടനകളും ഷാജിയ്‌ക്ക്‌ അഭിനന്ദങ്ങളുമായെത്തി.


രാജനഗരി ടൗൺ റസിഡന്റ്‌സ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ ഷാജിയെ പൊന്നാടയണിയിച്ച്‌ അനുമോദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home