ad
Deshabhimani

കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

K R MALLIKA

കെ ആർ മല്ലിക

വെബ് ഡെസ്ക്

Published on Jun 19, 2026, 03:38 AM | 1 min read

തിരുവനന്തപുരം: പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ്‌റീഡറുമായ കെ ആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/22(14) കൈലാസം വീട്ടിലായിരുന്നു താമസം. സംസ്‌കാരം വെള്ളി വൈകിട്ട്‌ 4ന്‌ തൈക്കാട്‌ ശാന്തികവാടത്തിൽ.


ഭർത്താവ്‌: ദേശാഭിമാനി മുൻ സീനിയർ ന്യൂസ്‌ എഡിറ്റർ കെ പി രവീന്ദ്രനാഥ്‌. മക്കൾ: നിമ ആർ നാഥ്‌, കെ ആർ നിശാന്ത്‌. മരുമകൻ: ജി പ്രവീൺ. സാഹിത്യ അക്കാദമി സമഗ്രസംഭാവന പുരസ്‌കാരം നേടിയ മല്ലികയ്ക്ക്‌ രണ്ടുതവണ അബുദാബി ശക്തി അവാർഡ്‌ ലഭിച്ചു.


ഭാരത്‌ഭവൻ ഏർപ്പെടുത്തിയ വിവർത്തന പുരസ്‌കാരവും നേടിയിട്ടുണ്ട്‌. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. നാവ്‌, സമാന്തരം, മായാ മാളവ ഗ‍ൗള, നിറങ്ങൾക്കപ്പുറം, വളയം, അമ്മ, അകം എന്നിവ പ്രധാന കൃതികൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home