print edition ഇംഗ്ലീഷ് ഇരമ്പം

ക്രൊയേഷ്യക്കെതിരെ ഇരട്ടഗോൾ നേടിയ ഹാരി കെയ്‌നിന്റെ ആഹ്ലാദം
ഡാലസ്: ക്രൊയേഷ്യയുടെ കൊമ്പൊടിച്ചു ലോകകപ്പ് ഫുട്‌ബോളിൽ ഇംഗ്ലണ്ടിന് വന്പൻ തുടക്കം. രണ്ടിനെതിരെ നാല് ഗോളിനാണ് മുൻ ചാന്പ്യൻമാരുടെ ജയം. ഇരട്ടഗോളുമായി ക്യാപ്‌റ്റൻ ഹാരി കെയ്‌ൻ ഇംഗ്ലീഷ് നിരയ്‌ക്ക് ഉൗർജം പകർന്നു. ജൂഡ് ബെല്ലിങ്‌ഹാമും മാർകസ് റാഷ്-ഫഡും ഗോളടിച്ചു.
2022 ലോകകപ്പിലെ മൂന്നാംസ്ഥാനക്കാരായ ക്രൊയേഷ്യക്ക് വേണ്ടി മാർടിൻ ബറ്റുറിനയും പീറ്റർ മുസയുമാണ് രണ്ട് ഗോൾ മടക്കിയത്. വന്പൻ താരനിരയുമായി ഇറങ്ങിയ ഇംഗ്ലണ്ട് ലൂക്കാ മോഡ്രിച്ചിന്റെ സംഘത്തെ അടിമുടി വിറപ്പിച്ചു. ഗോൾകീപ്പർ ഡൊമിനിക് ലിവാകോവിച്ചിന്റെ പ്രകടനമാണ് അവർക്ക് കളിയിൽ ഓർക്കാനുണ്ടായത്.
ആഫ്രിക്കൻ കരുത്തരായ ഘാന ഒറ്റ ഗോളിന് പാനമയെ മറികടന്നു. ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ 1–1ന് തളച്ച് ആഫ്രിക്കൻ സംഘം കോംഗോ ചരിത്രം കുറിച്ചു. പ്ലേ ഓഫ് കളിച്ച് യോഗ്യത നേടിയ കോംഗോ 1974നുശേഷം ആദ്യമായാണ് ലോകകപ്പിനെത്തിയത്. ജോയോ നെവെസിന്റെ ഗോളിൽ പോർച്ചുഗലാണ് ലീഡ് നേടിയത്. യൊവാനെ വിസ്സ തകർപ്പൻ ഹെഡറിലൂടെ കോംഗോയെ ഒപ്പമെത്തിച്ചു. ആറാം ലോകകപ്പിന് ഇറങ്ങിയ പോർച്ചുഗൽ ക്യാപ്‌റ്റൻ ക്രിസ്‌റ്റ്യാനോ റൊണാൾഡോയ്‌ക്ക് ശോഭിക്കാനായില്ല. അരങ്ങേറ്റക്കാരായ ഉസ്‌ബെക്കിസ്ഥാനെ കൊളംബിയ 3–1ന് കീഴടക്കി.









0 comments