ad
Deshabhimani

തണൽമരം മുറിച്ചുനീക്കി; നടപടിക്രമം പാലിച്ചില്ലെന്ന്‌ പരാതി

Shade tree

പള്ളുരുത്തി പൊലീസ് സ്റ്റേഷന് സമീപത്തെ തണൽമരം മുറിച്ചുമാറ്റുന്നു

വെബ് ഡെസ്ക്

Published on Jul 16, 2026, 02:26 AM | 1 min read

പള്ളുരുത്തി


പള്ളുരുത്തി കസബ പൊലീസ് സ്റ്റേഷനുസമീപത്ത് നിന്ന കൂറ്റൻ തണൽമരം വെട്ടിമാറ്റി. സമീപവാസി നൽകിയ പരാതി പരിഗണിച്ച്‌ കൊച്ചി കോർപറേഷൻ ആരോഗ്യവിഭാഗത്തിന്റെ നിർദേശപ്രകാരമാണ്‌ മരം മുറിച്ചത്. നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ മരത്തിന്റെ ചില്ലകൾ മുറിച്ചുമാറ്റുമെന്നാണ്‌ അറിയിച്ചതെങ്കിലും ചില്ലകൾ മുറിച്ചുമാറ്റിയതിനുശേഷം മരം പൂർണമായും വെട്ടിമാറ്റുകയായിരുന്നു.

കേടുകളില്ലാത്ത തണൽമരം മുറിച്ചുമാറ്റിയതിൽ പ്രതിഷേധവുമായി പരിസ്ഥിതിസ്നേഹികളും നാട്ടുകാരും രംഗത്തെത്തി.


പാതയോരത്തെ തണൽമരം മുറിച്ചുമാറ്റണമെങ്കിൽ വനം, റവന്യു വിഭാഗങ്ങളുടെ അനുമതി ആവശ്യമുണ്ട്. എന്നാൽ, നടപടിക്രമങ്ങൾ പാലിക്കാതെ തണൽമരം മുറിച്ചുമാറ്റിയെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പരാതികളുമായി മുന്നോട്ടുപോയ വ്യക്തി ഹൈക്കോടതിയിൽനിന്ന്‌ മരം മുറിച്ചുനീക്കാൻ അനുമതി നേടിയതായും പറയപ്പെടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home