അപകടഭീഷണി ഉയർത്തി തണൽമരം

അപകടഭീഷണിയായ കൂറ്റൻ തണൽമരം
ഉദയംപേരൂർ
തൃപ്പൂണിത്തുറ–വൈക്കം റോഡിനുസമീപത്ത് നിൽക്കുന്ന കൂറ്റൻ തണൽമരം അപകടഭീഷണി ഉയർത്തുന്നതായി പരാതി.
തിരക്കേറിയ വൈക്കം റോഡിൽ ഐഒസി ജ്ങഷനുസമീപത്താണ് അപകടാവസ്ഥയിലായ മരം നിൽക്കുന്നത്. സമീപത്തെ വീടുകൾക്കും കടകൾക്കും മുകളിലേക്കും വൈക്കം റോഡിലേക്കും വളർന്ന് പന്തലിച്ച മരത്തിന്റെ വലിയ ശിഖരങ്ങൾ റോഡിലും വീടിനുമുകളിലും ഒടിഞ്ഞുവീഴുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.
യാത്രക്കാർക്കും സമീപത്തെ വീടുകൾക്കും കടകൾക്കും അപകടഭീഷണിയായ മരം എത്രയുംപെട്ടെന്ന് മുറിച്ചുനീക്കണമെന്നാണ് അവരുടെ ആവശ്യം.










0 comments