ad
Deshabhimani

സംസ്കൃത സർവകലാശാലയിൽ എസ്എഫ്ഐ വിസിയെ തടഞ്ഞു

Sfi Protest

സംസ്കൃത സർവകലാശാലയിൽ വിസിയെ തടഞ്ഞ്‌ വിദ്യാർഥികൾ പ്രധാനകവാടം അടച്ചനിലയിൽ

വെബ് ഡെസ്ക്

Published on Aug 14, 2026, 12:53 AM | 1 min read

കാലടി

പതിനെട്ട്‌ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്കൃത സർവകലാശാലയിൽ എസ്എഫ്ഐ നടത്തിവരുന്ന അനിശ്ചിതകാലസമരം 24 ദിവസം പിന്നിട്ടിട്ടും സമരം ഒത്തുതീർപ്പാക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് വൈസ്‌ ചാൻസലർ ഡോ. സിസ തോമസിനെ തടഞ്ഞു. കഴിഞ്ഞ ഒരുമാസമായി വിസി സർവകലാശാലയിൽ എത്തിയിരുന്നില്ല. എന്നാൽ വ്യാഴം പകൽ രണ്ടുമുതൽ ചേർന്ന സിൻഡിക്കറ്റിൽ പങ്കെടുക്കാനാണ്‌ വിസി എത്തിയത്‌.


അഞ്ചിന് സിൻഡിക്കറ്റ് കഴിഞ്ഞ് വിസി മടങ്ങുന്പോഴാണ്‌ ലിഫ്റ്റിന് മുമ്പിൽ വിദ്യാർഥികൾ തടഞ്ഞത്‌. സംസ്കൃത സർവകലാശാലയിലെ അതിഥി അധ്യാപകനിയമനം സമയബന്ധിതമായി പൂർത്തിയാക്കുക, കോഴ്സ് പൂർത്തികരിച്ച വിദ്യാർഥികൾക്ക് സമയബന്ധിതമായി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുക, സർവകലാശാലയിലെ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുക , വൈസ് ചാൻസലറുടെ സേവനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിതകാല സമരം.​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home