ad
Deshabhimani

print edition പിടിപ്പുകേടിന്റെ പ്രളയം

Flood.jpg

കുട്ടനാട് പുളിങ്കുന്നിൽ 
വീടുകളിൽ വെള്ളം 
കയറിയപ്പോള്‍ 
ട്രാക്ടറില്‍കയറി രക്ഷപ്പെടുന്നവര്‍

വെബ് ഡെസ്ക്

Published on Aug 14, 2026, 01:49 AM | 1 min read

തോരാമഴയുള്ള രാത്രികളിൽ, കണ്ണീരുമായി ആ മനുഷ്യർ ചെളിനിറഞ്ഞ ക്യാമ്പുകളുടെ കോണുകളിൽ വിറച്ചുനിന്നു. വിശപ്പിന്റെയും തണുപ്പിന്റെയും നടുവിൽ അവർ കേട്ടത് ആശ്വാസവാക്കുകളല്ല; ആത്മാഭിമാനത്തെപ്പോലും മുറിവേൽപ്പിച്ച പരിഹാസങ്ങളായിരുന്നു. "രണ്ട് കിലോ റവയും ഒരു കിലോ സവാളയും 100 ഗ്രാം പച്ചമുളകും കൊണ്ട് ഞങ്ങൾ 150 മനുഷ്യർ എന്നാ ചെയ്യാനാ സാറേ...?' ചങ്ങനാശേരിക്കാരുടെ ഈ നെഞ്ചുപൊട്ടിയുള്ള ചോദ്യത്തെ യുഡിഎഫ് എംഎൽഎ വിനു ജോബും നഗരസഭാ ചെയർപേഴ്സൺ ജോമി ജോസഫും പരിഹസിച്ചു.


മലാപ്പറമ്പിലെ ക്യാമ്പിലും കണ്ടത് സമാനക്രൂരത. അരയ്‌ക്കൊപ്പം നീന്തിയെത്തിയ കണ്ണാടിക്കൽ സ്വദേശികൾക്ക് ഉടുതുണിയും ഭക്ഷണവും നിഷേധിക്കപ്പെട്ടു. അർബുദരോഗിയടക്കമുള്ള ആറുപേർക്കായി നൽകിയത് ഒരു പായയും ബെഡ്‌ഷീറ്റും മാത്രം. മാറ്റിയുടുക്കാൻ വസ്ത്രം പോലുമില്ലാതെ തണുത്തുവിറച്ച് ഉറങ്ങാതെ നേരംവെളുപ്പിച്ചു. ഒരു പ്രളയവും മലയാളിയുടെ ആത്മാഭിമാനത്തെ ഇതുപോലെ മുറിവേൽപ്പിച്ചിട്ടില്ല.


2018-ൽ മഹാപ്രളയം കുത്തിയൊലിച്ചെത്തിയപ്പോൾ ചേർത്തുപിടിക്കാൻ എൽഡിഎഫ് സർക്കാരുണ്ടായിരുന്നു. സർക്കാരും ജനങ്ങളും തോളോടുതോൾ ചേർന്നപ്പോൾ 3,750 ക്യാമ്പുകളിലായി എട്ടരലക്ഷത്തിലധികംപേർക്ക് പൂർണ സുരക്ഷിതത്വമൊരുക്കി.


അതിജീവനമാതൃകയെ ലോകം വാഴ്‌ത്തി. ഈ അഭിമാനചരിത്രത്തെയാണ് യുഡിഎഫ് വികൃതമാക്കിയത്. മുൻകരുതൽ സ്വീകരിക്കാതെ കുട്ടനാടിനെയും അപ്പർകുട്ടനാടിനെയും പ്രളയത്തിലേക്ക് തള്ളിയിട്ടു. "കടലിൽ പോയാൽ മൃതദേഹം കിട്ടാൻ സമയമെടുക്കും' എന്ന മന്ത്രി കെ മുരളീധരന്റെ വാക്കുകൾ കടലിന്റെ മക്കളുടെ നെഞ്ചിലാണ് തറച്ചത്. ദുരന്തമുഖത്ത് ജനങ്ങൾ ജീവനായി യാചിക്കുമ്പോൾ റീൽസെടുത്ത് നേരംപോക്കിയ യുഡിഎഫ്‌ എംഎൽഎമാരും ഏകോപനം മറന്ന് വിരുന്നുണ്ണാൻ തിരക്കുകൂട്ടിയ മുഖ്യമന്ത്രി വി ഡി സതീശനും ഇ‍ൗ സർക്കാരിന്റെ ക്രൂരമായ നിഷ്‌ക്രിയത്വത്തിന് തെളിവാണ്‌. പ്രകൃതിദുരന്തത്തിൽ നാട് വിറങ്ങലിച്ചു നിന്നപ്പോൾ, സ്വന്തം ജനതയോട് സർക്കാർ സംവിധാനങ്ങൾ എപ്രകാരമാണ് പുറംതിരിഞ്ഞു നിന്നതെന്ന ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളിലേക്കുള്ള അന്വേഷണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home