ad
Deshabhimani

print edition കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കാൻ യുഡിഎഫ്‌ സർക്കാർ

NEP.jpg
വെബ് ഡെസ്ക്

Published on Aug 14, 2026, 01:44 AM | 1 min read

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) നടപ്പാക്കാനൊരുങ്ങി യുഡിഎഫ്‌ സർക്കാർ. നാലുവർഷ ബിരുദം മെച്ചപ്പെടുത്താനെന്ന പേരിൽ സർക്കാർ നിയോഗിച്ച വിദഗ്‌ധ സമിതി റിപ്പോർട്ടിലാണ്‌ ഇക്കാര്യം. എൻഇപി നടപ്പാക്കാമെന്നാണ്‌ സമിതി റിപ്പോർട്ട്. ഇതോടെ, പിഎം ശ്രീ നടപ്പാക്കാൻ വ്യഗ്രത കൂട്ടാൻ യുഡിഎഫ്‌ സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയെയും കാവിവൽക്കാൻ ശ്രമം ആരംഭിച്ചെന്ന്‌ വ്യക്തമായി.


പ്രൊഫ.എസ് ​ഗ്ലാസ്റ്റൺ രാജ് അധ്യക്ഷനും ഡോ. ആബിദ ഫാറൂഖി കൺവീനറുമായ സമിതിയാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. അച്യുത്ശങ്കറിന് ഇടക്കാല റിപ്പോർട്ട് നൽകിയത്.

റിപ്പോർട്ട്‌ വെള്ളിയാഴ്‌ച ചേരുന്ന കൗൺസിൽ നിർവാഹക സമിതി യോഗത്തിൽ അജൻഡയായി ഉൾപ്പെടുത്തിയിരിക്കുകയാണെന്ന്‌ ഡോ. അച്യുത്ശങ്കർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home