ad
Deshabhimani

print edition സിപിഐ സമരത്തിന്‌ ബുക്ക്‌ ചെയ്‌ത ട്രെയിൻ റെയിൽവേ റദ്ദാക്കി

Train.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Aug 14, 2026, 01:48 AM | 1 min read

തിരുവനന്തപുരം: ഡൽഹിയിൽ സിപിഐ മാർച്ചിൽ പങ്കെടുക്കുന്നവർക്കായി ബുക്ക്‌ചെയ്‌ത ട്രെയിൻ റെയിൽവേ ഏകപക്ഷീയമായി റദ്ദാക്കിയെന്ന്‌ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. ജനാധിപത്യ സമരങ്ങളോടുള്ള കേന്ദ്രസർക്കാരിന്റെ മനോഭാവമാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. ഇതിനെതിരെ വെള്ളിയാഴ്‌ച പ്രധാന റെയിൽവേ സ്‌റ്റേഷനുകൾക്കുമുന്നിലും വയനാട്ടിലും ഇടുക്കിയിലും പ്രധാന സ്ഥലങ്ങളിലും പ്രതിഷേധിക്കുമെന്ന്‌ അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.


മാറ്റം അനിവാര്യം എന്ന മുദ്രാവാക്യമുയർത്തി സെപ്‌തംബർ ഒന്നിനാണ്‌ ഡൽഹി ചലോ മാർച്ച്‌. ഇതിനായി 22 ബോഗികളുള്ള ട്രെയിൻ ബുക്ക്‌ ചെയ്യുകയും റെയിൽവേ ആവശ്യപ്പെട്ട പ്രകാരം 10 ലക്ഷം രൂപ മുൻകൂറായി അടക്കുകയുംചെയ്‌തതാണ്‌. ബാക്കി പണംകൂടി അടക്കാനിരിക്കെ, മൂന്നുദിവസമായി റെയിൽവേയെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിച്ചില്ല. കഴിഞ്ഞദിവസം ട്രെയിൻ റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു. ട്രെയിൻ റദ്ദാക്കിയതുകൊണ്ടുമാത്രം സമരം ഇല്ലാതാകില്ലെന്ന്‌ ബിനോയ്‌ വിശ്വം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home