ad
Deshabhimani

print edition 2200 കോടികൂടി 
സർക്കാർ കടമെടുക്കുന്നു

v d satheesan
വെബ് ഡെസ്ക്

Published on Aug 14, 2026, 01:40 AM | 1 min read

തിരുവനന്തപുരം: ഇ‍ൗ സാമ്പത്തികവർഷം പത്താംതവണയും കടമെടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ആഗസ്‌ത്‌ നാലിന്‌ 1,800 കോടി കടമെടുത്ത സർക്കാർ വീണ്ടും 2,200 കോടിയുടെ കടപ്പത്രം ഇറക്കി. വ്യാഴാഴ്ച മുംബൈയിലാണ്‌ ലേലം നടന്നത്‌. ഓണച്ചെലവിന്‌ പണം കണ്ടെത്താനാണിതെന്നാണ്‌ വാദം. ഇ‍ൗ തുകകൂടി ലഭിച്ചാൽ ഇ‍ൗ സാമ്പത്തികവർഷത്തെ വായ്‌പ 21,800 കോടിയാകും.

പ്രതിപക്ഷത്തായിരുന്നപ്പോൾ കേരളം കടക്കെണിയിലാണെന്ന്‌ ആക്ഷേപിച്ച യുഡിഎഫിന്‌ ഭരണത്തിലെത്തിയതോടെ കടമെടുക്കാനാകാത്ത സ്ഥിതിയിലായി.


സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തരോൽപാദനത്തിന്റെ മൂന്ന്‌ ശതമാനമാണ്‌ കടമെടുക്കാനാവുക. കഴിഞ്ഞ സാമ്പത്തികവർഷത്തിന്റെ ആദ്യ ഒമ്പതുമാസം 29,500 കോടിയായിരുന്നു കടമെടുപ്പ്‌ പരിധി. ഇ‍ൗ വർഷം 32,464 കോടിയായി വർധിച്ചു. എൽഡിഎഫ്‌ ഭരണകാലത്തെ മെച്ചപ്പെട്ട ജിഎസ്‌ഡിപിയാണ്‌ കാരണം. വൈദ്യുതി പരിഷ്‌കരണത്തിനായുള്ള 0.5ശതമാനവും വായ്‌പയെടുക്കും.


ഇ‍ൗ വർഷം ഏപ്രിൽ 13ന്‌ 2,800 കോടി കടമെടുത്തിരുന്നു. ഏപ്രിൽ 28ന്‌ 1,800 കോടിയും മെയ്‌ 12ന്‌ 2800 കോടിയും കടമെടുത്തെങ്കിലും ഗുണഭോക്താവ്‌ യുഡിഎഫ്‌ സർക്കാരായിരുന്നു. മെയ്‌ 26ന്‌ 1800 കോടി, ജൂൺ ഒമ്പതിന്‌ 2,800 കോടി, ജൂൺ 23ന്‌ 1,800 കോടി, ജൂലൈ ഏഴിന്‌ 1,800 കോടി, ജൂലൈ 21ന്‌ 2,200 കോടിയും യുഡിഎഫ്‌ സർക്കാർ വായ്‌പയെടുത്തു.


തദ്ദേശസ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതമുൾപ്പെടെ പിടിച്ചുവയ്ക്കുന്പോഴാണ്‌ സർക്കാർ വീണ്ടും കടമെടുക്കുന്നത്‌. എൽഡിഎഫ്‌ സർക്കാർ ആരംഭിച്ച സ്‌ത്രീസുരക്ഷാ പദ്ധതിയും കണക്‌ട്‌ ടു വർക്ക്‌ സ്‌കോളർഷിപ്പും നിർത്തലാക്കി. വിവിധ വകുപ്പുകൾക്കായി പ്രഖ്യാപിച്ച പദ്ധതികളും പണമില്ലാത്തതിനാൽ സ്‌തംഭിച്ചിരിക്കുകയാണ്‌. ഫയൽ മുന്നിലെത്തിയാലും ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി ഡി സതീശൻ തീരുമാനമെടുക്കുന്നില്ലെന്ന പരാതി മന്ത്രിമാർക്കുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home